the digital signature of the temple city

നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി , അശ്ലീല ദൃശ്യങ്ങൾ പകർത്തി ; 50 കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 15 കാരൻ

ലക്നൗ : പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 50 കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 15 കാരൻ . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം . ഹക്കീം നജാക്കത്ത് എന്ന നജുവാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് 15 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

- Advertisement - Guruvayoor image

ഹക്കീം നജാക്കത്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായും , ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായും കുട്ടി പൊലീസിനോട് പറഞ്ഞു . ഈ വീഡിയോ ഉപയോഗിച്ച് ഹക്കീം നജാക്കത്ത് കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും പിന്നീട് പതിവായി പീഡനത്തിനിരയാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഹക്കീം നജാക്കത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും കുട്ടി പറഞ്ഞു. ദാവോ ഉപയോഗിച്ച് തലയിൽ പലതവണ അടിക്കുകയായിരുന്നു. തന്റെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഫോണും തല്ലിത്തകർത്തതായി 15 കാരൻ പറഞ്ഞു.

ഷാപൂർ പാൽഡിയിലെ ഗ്രാമത്തിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയ നിലയിലായിരുന്നു മുറിയെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) ആദിത്യ ബൻസാൽ പറഞ്ഞു. . കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഹക്കീമിന്റെ മൊബൈൽ ഫോണും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts