റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ വിദേശത്തും. ഇറ്റലിയിലും ഫ്രാൻസിലുമാണ് ആഘോഷങ്ങൾ നടക്കുന്നത്. നേരത്തെ ഇന്ത്യയിൽ സംഘടിപ്പിച്ച പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളും ശ്രദ്ധേയമായിരുന്നു. 28 ന് തുടങ്ങി ജൂൺ ഒന്ന് വരെയാണ് വിദേശത്തെ ആഘോഷങ്ങൾ.
800-ലധികം അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രീയങ്ക ചോപ്ര തുടങ്ങിയ താരങ്ങളുൾപ്പെടെ ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയുടെ ക്ഷണക്കത്തും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളിൽ അതിഥികൾ ധരിക്കേണ്ട ഡ്രസ് കോഡുൾപ്പെടെ നിശ്ചയിച്ചിട്ടുണ്ട്. ഭക്ഷണ വിഭവങ്ങളിലും വലിയ വൈവിധ്യങ്ങൾ ഉണ്ടാകുമെന്നാണ് മാദ്ധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ആലിയ ഭട്ടും രൺബീർ കപൂറും എംഎസ് ധോണിയും കുടുംബത്തോടൊപ്പം ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ഗുജറാത്തിലെ ജാംനഗറിൽ നടന്നത് പോലെ അതിഗംഭീരമായാണ് ഈ വിവാഹഘോഷ പരിപാടയും സംഘടിപ്പിക്കുന്നതെന്നാണ് വിവരം. ജാംനഗറിലെ മൂന്ന് ദിവസത്തെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ താരനിബിഡമായിരുന്നു. അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷപരിപാടികള്‍ നടന്നത്.