ഹാ ർദിക് പാണ്ഡ്യയുടെ ഭാര്യയും സെർബിയൻ നടിയുമായ നടാഷ സ്റ്റാൻകോവിച്ച് പ്രണയത്തിലാണെന്ന് കിംവദന്തി. ഇരുവരും മോചനത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് സുഹൃത്തും ജിം ട്രെയിനറുമായ അലക്സാണ്ടർ അലക്സിയുമായി പ്രണയത്തിലാണെന്ന വാർത്ത വരുന്നത്. മുംബൈയിലെ ഒരു കഫേയിലേക്ക് അലക്സിക്കൊപ്പം പോകുന്ന നടാഷയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ തയ്യാറാകാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അലക്സാണ്ടറിനൊപ്പം നടന്നുപോകുകയായിരുന്നു. താൻ പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയും നടാഷ പങ്കുവച്ചിട്ടുണ്ട്. ഇതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.
അലക്സാണ്ടറും ബോളിവുഡ് നടി ദിഷ പടാണിയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അലക്സാണ്ടറും സെർബിയൻ പൗരനാണ്. ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ ഹാർദിക് പാണ്ഡ്യയുടെ പേര് നീക്കിയതോടെയാണ് ഇരുവരും വിവാഹ മോചിതരായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അതേസമയം പാണ്ഡ്യയോ, നടാഷയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2020-ൽ വിവാഹിതരായ ഇരുവർക്കും അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.