the digital signature of the temple city

മരിച്ചു പോയ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചു; 13കാരൻ 10 വയസുകാരനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; സംഭവം ഉറുദു പഠനകേന്ദ്രത്തിൽ

- Advertisement -[the_ad id="14637"]

ചെന്നൈ: മധുര ജില്ലയിൽ 13 കാരൻ 10 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മേലൂരിനടുത്ത് കാതപ്പട്ടി ഗ്രാമത്തിലെ ഉറുദു പ്രമോഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മരിച്ച കുട്ടിയെ കാണാതായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് കുട്ടികളും ബീഹാർ സ്വദേശികളാണ്. ഒരു ട്രസ്റ്റ് നടത്തുന്ന റസിഡൻഷ്യൽ സ്കൂളിൽ താമസിച്ച് പഠിക്കുകയാണ് ഇരുവരും. പ്രതി കിഷൻഗഞ്ച് സ്വദേശിയും കൊല്ലപ്പെട്ട കുട്ടി പൂർണിയ സ്വദേശിയുമാണ്.

സ്ഥാപനത്തിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് 13 കാരനിലേക്ക് എത്തിച്ചത്. കുട്ടി മൃതദേഹം വലിച്ചിഴച്ച് സെപ്റ്റിക് ടാങ്കിൽ തള്ളുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതി ഭാരവാഹികളുടെ സാന്നിധ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. മരിച്ചു പോയ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചത്

കൊണ്ടാണ് കൃത്യം ചെയ്തതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മേലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയായ കുട്ടിയെ മധുരയിലെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതായി വൃത്തങ്ങൾ അറിയിച്ചു. സ്‌കൂളിന്റെ പ്രവർത്തനം നിയമപരമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts