the digital signature of the temple city

സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി; ധന്യ രാജേന്ദ്രന് എതിരെ ഐബി അന്വേഷണം; ആഭ്യന്തര സംഘർഷം ലക്ഷ്യമിട്ട് ഓൺ ലൈൻ മാദ്ധ്യമങ്ങൾക്ക് ഫണ്ടിംഗ്

- Advertisement -[the_ad id="14637"]

ന്യൂഡൽഹി: ന്യൂസ് മിനിട്ട് ചീഫ് എഡിറ്ററായ ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ഊർജ്ജിതമാക്കി.  ഭാരതത്തിൽ ആഭ്യന്തര സംഘർഷം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജോർജ് സോറസിന്റെ പ്രതിനിധിയായാണ് ധന്യ രാജേന്ദ്രനൻ പ്രവർത്തിച്ചതെന്ന് ഐബി കണ്ടെത്തിയിരുന്നു.

ധന്യ രാജേന്ദ്രൻ ചെയർപേഴ്‌സണായ ഡിജിപബ് എന്ന സന്നദ്ധ സംഘടനയിലൂടെയാണ് സോറോസ് ഇന്ത്യയിലെ ഓൺ ലൈൻ മാദ്ധ്യമങ്ങൾക്ക് ഫണ്ട് നൽകുന്നത്. വിദേശ ഫണ്ട് സ്വീകരിച്ചു രാജ്യദ്രോഹ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഡിജിപബ് മേധാവി എന്ന നിലയിലാണ് ധന്യ രാജേന്ദ്രൻ കേന്ദ്ര ഏജൻസികളുടെ റഡാറിൽ ആയത്.

ധന്യ രാജേന്ദ്രനും ന്യൂസ് മിനുട്ടും നടത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ കേന്ദ്ര ഏജൻസികൾക്ക് സൂചനകൾ ലഭിച്ചിരുന്നു. രാജ്യാന്തര തലത്തിൽ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകി ആഭ്യന്തര പ്രശനങ്ങൾ സൃഷ്ടിച്ച് സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നയാളാണ് ജോർജ് സോറോസ്. ഭാരതത്തിലും കുറേ കാലമായി സോറസ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഭാരതവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിം​ഗിന്റെ പ്രധാന ഇടനിലക്കാരി ധന്യ രാജേന്ദ്രനാണെന്നാണ് ഐബി വ്യക്തമാക്കുന്നത്.

ഓൾട്ട് ന്യൂസ്, ആർട്ടിക്കിൾ 14, ബൂംലൈവ്, കോബ്രാ പോസ്റ്റ്, എച്ച് ഡബ്ല്യു ന്യൂസ്, ന്യൂസ് ലൗൺട്രി, സ്‌ക്രോൾ, ദ് ക്വിന്റ് , ദ് വയർ തുടങ്ങിയ ഓൺലൈൻ മാദ്ധ്യമങ്ങളിലാണ് പ്രധാനമായും സോറസിൽ നിന്ന് പണം കൈപ്പറ്റിയത്. ആ ഫണ്ടിം​ഗിന്റെ പിൻബലത്തിലാണ് ഈ മാദ്ധ്യമങ്ങൾ തുടർച്ചയായി ഇന്ത്യ വിരുദ്ധ വാർത്തകൾ പടച്ച് വിട്ടിരുന്നതെന്നും ഏജൻസികൾ കണ്ടെത്തി.

ഇന്ത്യയിൽ സിഎഎ വിരുദ്ധ സമരം, കർഷക സമരം, മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾ, മാവോയിസ്റ്റ് അതിക്രമങ്ങൾ തുടങ്ങിയവയെ സഹായിക്കുന്ന സമീപനമാണ് ഡിജിപബ് മാദ്ധ്യമങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന് പുറമേ ചൈന അനുകൂല വാർത്തകളും ഇത്തരം മാദ്ധ്യമങ്ങൾ നൽകിയിരുന്നു. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ അരുണാചൽ പ്രദേശ് ചൈനയുടെ ഭാ​ഗമാണെന്ന തരത്തിലുള്ള വാർത്തകൾ പോലും ഇവർ പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യത്തിന്റെ അഖണ്ഢതയെ ചോദ്യം ചെയ്യുന്ന, ‘കട്ടിങ് സൗത്ത് ‘ മീഡിയ ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകകൂടിയായിരുന്ന ധന്യ രാജേന്ദ്രൻ. കൊച്ചിയിൽ നടന്ന വിഘടനവാദ മാദ്ധ്യമ സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സെഷൻ കനേഡിയൻ ഹൈക്കമ്മിഷൻ സ്‌പോൺസർ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഷയങ്ങളെല്ലാം കേന്ദ്ര എജൻസികളുടെ അന്വേഷണ പരിധിയിൽ വരും.

 

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts