the digital signature of the temple city

ഒരു ഗ്രാമം മുഴുവൻ മണ്ണിനടിയിലായി; പാപ്പുവ ന്യൂ ഗിനിയയിൽ മരണസംഖ്യ 2000 കടന്നു; സംഭവിച്ചത് വലിയ ദുരന്തം; ഞെട്ടി ലോകരാജ്യങ്ങൾ; രക്ഷാപ്രവർത്തനം തുടരുന്നു

പോർട്ട് മൊറെസ്ബി: പാപ്പുവ ന്യൂ ​ഗിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. ഏകദേശം 2,000-ത്തിലധികം പേർ കുടുങ്ങിയതായി യുഎൻ റിപ്പോർട്ട്. രാജ്യത്ത് വൻ നാശനഷ്ടമാണ് മണ്ണിടിച്ചിലിന് പിന്നാലെ ഉണ്ടായതെന്ന് ദേശീയ ദുരന്തനിവാരണ സെന്റർ അറിയിച്ചു.

- Advertisement - Guruvayoor image

വെള്ളിയാഴ്ച പുലർ‌ച്ചെയാണ് രാജ്യത്തെ പിടിച്ചുലച്ച മണ്ണിടിച്ചിലുണ്ടായത്. തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ നിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞറായി എങ്കാ പ്രവിശ്യയിലെ മംഗലോ പർവതത്തിന്റെ സിംഹഭാ​ഗമാണ് ഇടിഞ്ഞുവീണത്. ഉറക്കത്തിനിടയിൽ ആയതുകൊണ്ട് തന്നെ ഭൂരിഭാ​ഗം പേർക്കും രക്ഷപ്പെടാൻ പോലും സാധിച്ചില്ല. ഇത് മരണസംഖ്യ ഉ‌യരാൻ കാരണമായി.

മണ്ണിടിച്ചിൽ‌ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകരുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യയിൽ ​ഗതാ​ഗതവും വൈദ്യുതിയും പൂർണമായി നിലച്ചു. സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും പ്രാദേശിക സംഘടനകളുമാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.

ദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച് ലോകത്തെ അറിയിക്കാൻ പാപ്പുവ ന്യൂ ​ഗിനിയ ഐക്യരാഷ്‌ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയൽരാജ്യങ്ങളായ ഓസ്‌ട്രേലിയയും ഫ്രാൻസും പിഎൻജിയെ സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts