the digital signature of the temple city

യുഎസിൽ ചുഴലിക്കാറ്റ്; നാല് കുട്ടികൾ ഉൾപ്പെടെ 18 പേർ മരിച്ചു; വൈദ്യുതി ബന്ധം താറുമാറായി

വാഷിം​ഗ്ടൺ: മദ്ധ്യ യുഎസിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നാല് കുട്ടികൾ ഉൾപ്പെടെ 18 പേർ മരിച്ചു. അർക്കൻസാസ്, ഇല്ലിനോയിസ്, കെൻ്റക്കി, മിസൗറി, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ദശലക്ഷകണക്കിന് ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. മിസിസിപ്പി, ഒഹായോ, ടെന്നസി നദീതടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.

- Advertisement - Guruvayoor image

കഴിഞ്ഞ ദിവസം യുഎസിൽ 11 തവണയാണ് അതീവ്ര ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിനേ തുടർന്ന് 13 സംസ്ഥാനങ്ങളിലെ വൈദ്യുത ബന്ധം താറുമാറായിരിക്കുകയാണ്. 642,000-ത്തിലധികം ആളുകൾ ഇരുട്ടിലാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കാറ്റിന്റെ ശക്തി ദുർബലമായിട്ടില്ലെന്നും ഇനിയും 85 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. ബേസ്ബോളിനേക്കാൾ വലിയ ആലിപ്പഴ വീഴ്ചയ്‌ക്കുള്ള സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്.

 

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts