the digital signature of the temple city

ആലുവയിൽ കുട്ടിയെ കാണാതായ സംഭവം; 12-കാരിക്കൊപ്പമുണ്ടായിരുന്നത് കാമുകൻ? പോക്സോ ചുമത്തുമെന്ന് പൊലീസ്

കൊച്ചി: ആലുല എടയപ്പുറത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തിയ വേളയിൽ ഒപ്പമുണ്ടായിരുന്നത് കാമുകനെന്ന നി​ഗമനത്തിൽ പൊലീസ്. മുർഷി​ദാബാദ് സ്വദേശിയായ ഇയാളുമായി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി 12-കാരി പ്രണയത്തിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

- Advertisement - Guruvayoor image

ഇന്നലെ വൈകുന്നേരമാണ് ആശങ്ക പടർത്തി കുട്ടിയെ കാണാതാകുന്നത്. കടയിൽ സാധനം വാങ്ങാനായി പറഞ്ഞയച്ച കുട്ടിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതാവുകയായിരുന്നു. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ‌ പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ രാത്രിയോടെയാണ് അങ്കമാലിയിൽ നിന്നും കാമുകനും മറ്റൊരാൾക്കുമൊപ്പം 12-കാരിയെ കണ്ടെത്തിയത്.

സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയിലേക്ക് എത്താൻ സഹായകമായത്. പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ട് പേർ കുട്ടിയെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് അങ്കമാലിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ‌ താമസിക്കുന്ന ഇടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts