the digital signature of the temple city

മാതാപിതാക്കളുടെ മുന്നിൽ വച്ച് പെൺകുട്ടിയെ ആക്രമിച്ചു; തടയാനെത്തിയ നാട്ടുകാർക്ക് നേരെ യുവാവിന്റെ സുഹൃത്തുക്കളുടെ മുളക് സ്‌പ്രേ ആക്രമണം

കോട്ടയം: മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച് യുവാവ് കടന്നുകളഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും നാട്ടുകാർക്കും നേരെ യുവാവിന്റെ സുഹൃത്തുക്കൾ മുളക് സ്‌പ്രേയും ഉപയോഗിച്ചു. തുടർന്ന് സ്‌പ്രേ ഉപയോഗിച്ചവരെ നാട്ടുകാർ തന്നെ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

- Advertisement -

ഇന്നലെ രാത്രി മുനിസിപ്പൽ ആർക്കേഡിന് മുന്നിലാണ് സംഭവം. റോഡിലൂടെ മാതാപിതാക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വഴിയരികിൽ കാത്തുനിന്ന യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുത്ത് നാട്ടുകാർ യുവാവിനെ തടഞ്ഞു വച്ചെങ്കിലും യുവാവിന്റെ സുഹൃത്തുക്കൾ വന്ന് ആൾക്കൂട്ടത്തിന് നേരെ മുളക് സ്‌പ്രേ പ്രയോഗിച്ചു. ഈ സമയത്ത് അക്രമി കടന്നുകളയുകയായിരുന്നു.

ആക്രമണ വിവരം പൊലീസിൽ അറിയിച്ചെങ്കിലും വളരെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ ചേർന്ന് മുളക് സ്‌പ്രേ ഉപയോഗിച്ച യുവാക്കളെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ കണ്ടെത്താനായില്ല.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts