the digital signature of the temple city

മഹാരാഷ്‌ട്രയിൽ ഉഷ്ണ തരംഗം:അകോലയിൽ 45 ഡിഗ്രി സെൽഷ്യസ്

മുംബൈ: മഹാരാഷ്‌ട്രയിലെ ഏറ്റവും ചൂടേറിയ നഗരമായി അകോല. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് ദിവസമായി 45 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ഉയർന്ന താപനില.

- Advertisement - Guruvayoor image

അകോലയിലെ ഉഷ്ണതരംഗ സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർ അജിത് കുംഭാർ മെയ് 31 വരെ 144 പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുയോഗങ്ങളും നിരോധിച്ചു.

വിദർഭ മേഖലയിലുളള അകോലയിൽ വെള്ളിയാഴ്ച പരമാവധി താപനില 45.8 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 45.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളവും ഫാനുകളും ഒരുക്കണമെന്നും സ്വകാര്യ കോച്ചിംഗ് ക്ലാസുകൾ ഉച്ചയ്‌ക്ക് ശേഷം നടത്തരുതെന്നും കലക്ടർ ഉത്തരവിൽ നിർദ്ദേശിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts