the digital signature of the temple city

സിംഹക്കൂട്ടിൽ; പ്രേക്ഷകർക്ക് ചിരിവിരുന്നുമായി കുഞ്ചാക്കോ ബോബനും ടീമും; ​’ഗർർർ’ സിനിമയുടെ ​റിലീസ് തീയതി പ്രഖ്യാപിച്ചു; ഒപ്പം ആദ്യ ​ഗാനവുമെത്തി

- Advertisement -[the_ad id="14637"]

കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തുന്ന ​ചിത്രം ​ഗർർർ-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ആദ്യ​ ​ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. ‘ദുരിതമീ പ്രണയം’ എന്ന് തുടങ്ങുന്ന വീഡിയോ ​ഗാനമാണ് എത്തിയത്.

ഡോൺ വിൻസെന്റാണ് സം​ഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജെയ് കെയും പ്രവീണും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ജെയ് കെയാണ് സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമുട്, സെന്തിൾ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചത്.

സിം​ഹക്കൂട്ടിൽ അകപ്പെടുന്ന മദ്യപാനിയായ യുവാവിനെ രക്ഷപ്പെടുത്തുന്നതിനുള്ള അധികാരികളുടെ തത്രപ്പാടാണ് വീഡിയോ ​ഗാനത്തിലുള്ളത്. വളരെ വ്യത്യസ്ത കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്.

യൂട്യൂബ് നോക്കി സിം​ഹക്കൂട്ടിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് സംഘത്തിന്റെ വളരെ രസകരമായ രം​ഗങ്ങളും ​ഗാനത്തിലുണ്ട്. തിരുവനന്തപുരം ന​ഗരവും മൃഗശാലയുമാണ് ​ഗാനത്തിന്റെ പശ്ചാത്തലം. ചിരിവിരുന്നായിരിക്കും ​ഗർർർ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് ആദ്യ ​ഗാനത്തിലൂടെ തന്നെ വ്യക്തമാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts