the digital signature of the temple city

വിദൂര വിദ്യാഭ്യാസം വഴി സയൻസ് ബിരുദം നേടിയവരെ മെഡിക്കൽ കോളേജിൽ തിരുകി കയറ്റാൻ ശ്രമം; നിയമനം സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് തസ്തികയിൽ; പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അം​ഗീകൃത ബിരുദമില്ലാത്തവരെ നിയമിക്കാൻ നീക്കം. പത്തോളജി വകുപ്പിൽ സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് തസ്തികയിലാണ് നിയമം ലംഘിച്ച് നിയമനത്തിന് നീക്കം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയവരെയാണ്  തസ്തികയിലേക്ക് പരിഗണിക്കുന്നത്.

- Advertisement - Guruvayoor image

പ്രാക്റ്റിക്കൽ പഠനം ആവശ്യമായ സയൻസ് വിഷയങ്ങളിലുള്ള വിദൂര വിദ്യാഭ്യാസം സംസ്ഥാനത്തെ സർവ്വകലാശാലകൾ തടഞ്ഞിരുന്നു. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നും തുല്യതാ സർട്ടിഫിക്കറ്റ് നേടാത്ത ഡി​ഗ്രി സർക്കാർ ജോലിക്കോ, ഉദ്യോ​ഗകയറ്റത്തിനോ പരി​ഗണിക്കരുതെന്ന് നിയമവും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് വിദൂര വിദ്യാഭ്യാസം വഴി സയൻസ് ബിരുദം നേടിയവരെ മെഡിക്കൽ കോളേജുകളിൽ നിയമിക്കുന്നത്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്.  വിഷയം ചൂണ്ടിക്കാട്ടി സേവ് യുണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി. സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാതെ സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് നിയമനം നടത്തരുതെന്ന ആവശ്യവും ശക്തമാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts