the digital signature of the temple city

ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെ; സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ​ഗ്രഹം കണ്ടെത്തി നാസ

- Advertisement -[the_ad id="14637"]

സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ​ഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി. ട്രാൻസിറ്റിം​ഗ് എക്സോപ്ലാനറ്റ് സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോ​ഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ‘Gliese 12 b’ എന്ന് പേരിട്ടിരിക്കുന്ന ഈ ​ഗ്രഹം.

ഒരു മാസത്തോളമായി തുടർച്ചയായി നിരീക്ഷിച്ചാണ് ടെസ് സാറ്റ്ലൈറ്റ് ഈ നി​ഗൂഢ ​ഗ്രഹത്തെ കണ്ടെത്തിയത്. ​ഗ്രഹത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് നക്ഷത്രങ്ങളുടെ തെളിച്ചത്തിലൂടെയാണ് എക്സോപ്ലാനറ്റിനെ കണ്ടെത്തിയത്. 20 സെക്കൻഡ് മുതൽ 30 മിനിറ്റ് സമയം വരെ ദൃശ്യമാകുന്ന മാറ്റങ്ങളെയാണ് അവലോകനം ചെയ്തത്. കണ്ടെത്തിയതിൽ വച്ച് ഏറ്റവും അടുത്തുള്ളതും ഭൂമിയുടേതിന് സമാനമായി വലുപ്പവും ഊർജ്ജവുമുള്ള ​ഗ്രഹമാണ് കണ്ടെത്തിയതെന്ന് ടോക്കിയോയിലെ ആസ്ട്ര ബയോളജി സെന്ററിലെ പ്രൊജക്ട് അസിസ്റ്റൻ്റ് പ്രൊഫ. മസയുകി അഭിപ്രായപ്പെട്ടു. ഇതിന് അന്തരീക്ഷമുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറ‍യുന്നു.

107 ഡി​ഗ്രി ഫാരൻഹീറ്റാണ് ഉപരിതല ഊഷ്മാവായി കണക്കാക്കുന്നത്. ഉപരിതലത്തിൽ ജലം രൂപപ്പെടുന്നതിന് ആവശ്യമായ താപനില ​ഗ്രഹത്തിലുണ്ടോയെന്നും നാസ പഠിച്ചുവരികയാണ്. ​ഗ്രഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts