കോഴിക്കോട്∙ കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ താളം തെറ്റിയത്. ഇന്ന് രാത്രി 11.10നുള്ള കോഴിക്കോട് – മസ്കത്ത്, രാത്രി 8.25നുള്ള കോഴിക്കോട് – റിയാദ്, രാത്രി 10.05നുള്ള കോഴിക്കോട് -അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടു. അബുദാബി, മസ്കത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.