ഗുരുവായൂർ: ജീവകാരുണ്യ, ആതുര ശുശ്രൂക്ഷ, സാമൂഹ്യ സേവനപാതയിൽ നന്മയുടെ ഭാഗഭാക്കായി ഗുരുവായൂരിൽ രണ്ട് പതിറ്റാണ്ടോളമായി പ്രയാണം തുടരുന്ന ജനസേവാ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ കിഴക്കെനട നഗരസഭ കുട്ടികളുടെ പാർക്കിന് തൊട്ടു് കേരള ടവർ കോംപ്ലക്സിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനത്തിൽ ഏറെ സൗകര്യങ്ങളും, വേണ്ട സജ്ജീകരണങ്ങളുമായി ആതുരശുശ്രൂഷാ രംഗത്ത് സഹായഹസ്തമൊരുക്കി തുടക്കം കുറിച്ച ചാരിറ്റി ക്ലിനിക്കിൻ്റെ ഉൽഘാടന കർമ്മം രാജാ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ സൂപ്രണ്ടും ജനസേവാ ഫോറം ഉപദേശക സമിതി അംഗവുമായ ഡോ: ആർ.വി.ദാമോദരൻ എം.ഡി. ഉൽഘാടനം ചെയ്തു.
ജനസേവാ ഫോറം പ്രസിഡണ്ട് എം.പി. പരമേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുബന്ധ സദസ്സ് നഗരസഭ കൗൺസിലർ വി.കെ.സുജിത്ത് ദീപോ ജ്വലനം നടത്തി തുടക്കം കുറിച്ചു.നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ മുഖ്യാതിഥിയായി. ക്ലിനിക്ക് മുഖ്യ ഡോക്ടർ കെ.എം. പ്രേം കുമാർ ചികിത്സാ സേവനങ്ങൾ വിവരിച്ചു. പ്രോഗ്രാം കോഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.
ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, മുൻ നഗരസഭ ചെയർപേഴ്സൻ വി.എസ് രേവതി ടീച്ചർ, ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റരും ഫോറം ഉപദേശക സമിതി അംഗവുമായ കെ. വി.രാധാകൃഷ്ണ വാരിയർ, മുഖ്യ രക്ഷാധികാരി പാലിയത്ത് വസന്തമണി ടീച്ചർ, ഡോ.ശ്രീനിവാസ് ഗംഗാധരൻ,ഫോറം വൈസ് പ്രസിഡണ്ട് ഒ.ജി രവീന്ദ്രൻ, സെക്രട്ടറി മുരളി പുറപ്പടിയത്ത്, ഖജാൻജി കെ.പി.നാരായണൻ നായർ എന്നിവർ സ്നേഹ വചനങ്ങൾ പകർന്നു.
ആഴ്ചകളിൽ ഇടവിട്ടുള്ള ദിനങ്ങളിൽ വിവിധ വിഭാഗം ഡോക്ടർമാരായ കെ.എം പ്രേംകുമാർ, വിനോദ് ഗോവിന്ദ്, ടി.വിജയലക്ഷ്മി, ജിജു കണ്ടരാശ്ശേരി,നിപുൺ നാരായണൻ എന്നിവരും, ആയൂർവേദ വിഭാഗം ഡോക്ടർമാരായ എസ്.അമ്മിണി, നിനു കെ.ഷാജി, കെ.പി.ശങ്കരനാരായണൻ, ദന്തവിഭാഗം ഡോ. ശ്രീനിവാസ് ഗംഗാധരൻ എന്നിവർ മാസത്തിൽ ഒരു തവണയുമായി സേവന പരിശോധന ലഭ്യമാക്കി ചാരിറ്റി ക്ലിനിക്ക് പ്രവർത്തനപഥം വീണ്ടും തുടരുന്നതുമാണ് .
ഏറെ ആഹ്ലാദവും ആനന്ദവും നൽകി തുടക്കം കുറിച്ച ക്ലിനിക്ക് സമാരംഭത്തിന് ശാന്ത വാരിയർ,വിദ്യാസാഗരൻ പി ആർ സുബ്രമണ്യൻ, പ്രീത മുരളി, ഹരി എം.വാരിയർ,എം.പി.ശങ്കരനാരായണൻ, അജിത ഗോപാലകൃഷ്ണൻ, ഉഷാ മേനോൻ ,ഇന്ദിരാ കരുണാകരൻ എന്നിവർ നേതൃത്വം നൽകി.