ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടെത്തി കണ്ടാസ്വദിക്കുന്ന കൃഷ്ണനാട്ടത്തെ പറ്റി കേൾക്കാത്ത ഭക്തർ ഉണ്ടാവില്ല, എങ്കിലും എന്താണ് കൃഷ്ണനാട്ടം എന്ന് പോലും അറിയാത്ത ചിലരെങ്കിലുo ഉണ്ടാകും.
ചിലർ വെറുതെ വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്. എന്നാൽ അതിനു പിന്നിലെ ദിവ്യമാർന്ന ഐതീഹ്യമൊന്നും ചിലർക്ക് അറിവ് ഉണ്ടാകില്ല..
കൃഷ്ണനാട്ടത്തിന്റെ ഐതീഹ്യം എന്തെന്നാൽ, വില്വമംഗലം സ്വാമിയോട് മാനവേദൻ ഒരിക്കൽ കൃഷ്ണദർശത്തിനായി അഭ്യർത്ഥിച്ചു, അങ്ങനെ വില്വമംഗലത്തിന്റെ നിർദേശ പ്രകാരം മാനവേദൻ രാജാവ് ഗുരുവായൂർ മതിലകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞി മരച്ചുവട്ടിൽ വെച്ച് ഉണ്ണിക്കണ്ണനെ ദർശിക്കുകയുണ്ടായി, ചിരട്ടയിൽ മണ്ണ് നിറച്ചു കളിച്ചുകൊണ്ട് ഇലഞ്ഞിമരച്ചുവട്ടിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണനെയാണ് മാനവേദൻ കണ്ടത്..!
ആ ദർശനം ഉണ്ടായപ്പോൾ ഭക്തി പാരവശ്യത്താൽ ഓടിച്ചെന്നു കണ്ണനെ ആലിംഗനം ചെയ്യാനൊരുങ്ങവേ ഭഗവാൻ അപ്രത്യക്ഷയാനാവുകയുo,
“വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളു”
എന്ന് അശരീരി കേൾക്കുകയും ചെയ്തു.
എന്നാൽ ആലിംഗനം ചെയ്യവേ പരമഭക്തനായ മാനവേദ രാജാവിന് ഭഗവാന്റെ നെറുകയിൽ ചാർത്തിരിയിരുന്ന മയിൽപീലി കിട്ടുകയും ചെയ്തു, ആ പീലിത്തുമുടി കൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും, അതുപയോഗിച്ചു അഭിനയിക്കാൻ കണക്കാക്കി കൃഷ്ണഗീതി രചിച്ചുവെന്നുമാണ് ഐതീഹ്യം.
ഭഗവാൻ ദർശനം നൽകിയ ആ ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് മാനവേദൻ സ്വന്തം കൈ കൊണ്ട് ഒരു ബാലഗോപാല വിഗ്രഹം നിർമിച്ചു പൂജിച്ചുകൊണ്ട് അതിനു മുന്നിലിരുന്നുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്.
കൃഷ്ണനാട്ടത്തിലെ എല്ലാ പൊയ്‌മുഖങ്ങളും, ആഭരങ്ങളും, കിരീടങ്ങളും ഇലഞ്ഞിമരം കൊണ്ട് നിർമിച്ചതാണ് എന്ന് ഐതീഹ്യം.
കൃഷ്ണാവതാരം മുതൽ സ്വർഗാരോഹണം വരെയുള്ള ഭഗവാന്റെ ലീലകൾ എട്ടു കഥകളായി അവതരിപ്പിച്ചുവരുന്നു,
8 രാത്രികൾ കൊണ്ടാണ് ഇവ ആടി തീർക്കുന്നത്.
അവതാരം, കാളിയമർദ്ദനം, രാസകേളി, കംസവധം, സ്വയoവരം, ബാണയുദ്ധം, വിവിധവധം, സ്വർഗാരോഹണം എന്നിവയാണ് അവ. ശുഭസൂചകമല്ലാത്തതിനാൽ സ്വർഗ്ഗരോഹണത്തിന് ശേഷം അവതാരം കൂടി ആടാറുണ്ട്.
ശുദ്ധമദ്ദളം, ശംഖ്, തൊപ്പിമദ്ദളം, ഇലതാളം, എന്നിവയാണ് കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങൾ.
കേരളീയമായ ആദ്യത്തെ നൃത്തനാടകം കൂടിയാണ് കൃഷ്ണനാട്ടം. കൃഷ്ണനാട്ടത്തെ അഷ്‌ടപദിയാട്ടം എന്നും പറയുന്നു.
കഥകളിയുടെ മൂലകലയും കൂടിയാണ് കൃഷ്ണനാട്ടം, കൂടിയാട്ടത്തിൽ നിന്നും അലങ്കാരവും, വസ്ത്രരീതികളും. കൃഷ്ണാട്ടത്തിലെ രംഗാവതരണം കഥളകിയുമായി സാമ്യം ഉള്ളവയാണ്, പുറപ്പാട് അവതരിപ്പിക്കുന്നത് മിനുക് വേഷത്തിലുള്ള സ്ത്രീവേഷങ്ങൾ ആണ്, എന്നിരുന്നാലും കഥകളിയിൽ നിന്നും പല വ്യത്യാസങ്ങളും കൃഷ്ണനാട്ടത്തിനുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ വഴിപാടുകളിലൊന്നാണ് കൃഷ്ണനാട്ടം.
എട്ടു ദിവസത്തെ കളിയാണ് കൃഷ്ണനാട്ടം, എട്ടുകുട്ടികൾ, എട്ടുനാഴി എണ്ണ, എട്ടു തിരി, എട്ടുനാഴിക നേരത്തെ കളി, എട്ടുഅരങ്ങു പണം എന്നിങ്ങനെ എട്ടുചേർന്ന കണക്കാണ് കൃഷ്ണനാട്ടത്തിനുള്ളത്.
സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ കൃഷ്ണനാട്ടം കാണാൻ നേരിട്ടെത്തുന്നുവെന്നുo, ആൾക്കൂട്ടത്തിനിടക്ക് ഒരു കാഴ്ചക്കാരനായി കൃഷ്ണനാട്ടം കണ്ടാസ്വദിക്കുന്നുവെന്നും വിശ്വാസം., ഭഗവാന് അത്രയും പ്രിയമായ കൃഷ്ണനാട്ടത്തെ പറ്റി ഓരോ കൃഷ്ണാഭക്തനും ഇത്രയെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.
കൃഷ്ണനാട്ടം കളിക്കുന്ന കലാകാരന്മാരും, അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഭഗവാന് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്. ഭഗവാൻ അത്രയും ഇഷ്‌ടപ്പെടുന്ന,, ആസ്വദിക്കുന്ന കൃഷ്ണനാട്ടം ഓരോ കൃഷ്ണഭക്തരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. സർവ്വം കൃഷ്ണാർപ്പണമസ്തു