ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയും നിഷ്ക്കാമ കർമ്മ യോഗിയുമായിരുന്ന ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണാർത്ഥം എല്ലാ വർഷവും നൽകിവരുന്ന നിഷ്ക്കാമ കർമ്മയോഗി പുരസ്ക്കാരം ഈ വർഷം 2024 – സുപ്രസിദ്ധ ഭക്തി സാഹിത്യകാരിയും പരമഭക്തയും നിസ്വാർത്ഥ സേവികയുമായ ശ്രീമതി സരസ്വതി എസ് വാരിയർക്ക്.
10000രൂപയും പൊന്നാടയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
തമിഴ് ഭക്തി സാഹിത്യ ഭണ്ഡാരം മലയാളികൾക്കു മുമ്പിൽ തുറന്നു കൊടുക്കുന്നതിൽ നിസ്തുല സേവനം തൊണൂറ്റി എട്ടാം വയസ്സിലും തുടർന്നു കൊണ്ടിരിക്കുന്ന ആ മഹതി തന്റെ പുസ്തകങ്ങളിൽനിന്നുള്ള വരുമാനം ഒരുപൈസപോലും സ്വന്തമായി എടുക്കാതെ മുഴുവൻ ദാനധർമ്മങ്ങൾക്കും സമൂഹസേവനത്തിനും വേണ്ടി ചെലവഴിക്കുകയാണ് ചെയ്യുന്നത്.
നിഷ്ക്കാമ കർമ്മയോഗി ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണ ദിനമായ ജൂലൈ 2ന് ഗുരുവായൂർ നാരായണാലയത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരനും മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറുമായിരുന്ന കെ ജയകുമാർ ഐ എ എസ് പുരസ്ക്കാരം പ്രദാനം ചെയ്യുന്നതാണ്.