തൃശൂർ: ജില്ലയുടെ 46-ാമത്തെ കലക്ടറായി വി ആര് കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ഒട്ടും വൈകാതെയുള്ള അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കുട്ടികൾക്കുള്ള ആശംസ. പോസ്റ്റ് ഇങ്ങനെ തുടങ്ങുന്നു.:-
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലൊ, ഞാന്‍ ഇന്ന് തൃശൂര്‍ ജില്ലാ കലക്ടറായി ചാര്‍ജെടുത്തു. ചാര്‍ജെടുത്തത് അറിഞ്ഞ പല കുട്ടികളും നാളെ ഞങ്ങള്‍ക്ക് അവധി തരുമോ എന്ന് ചോദിച്ചു സന്ദേശം അയക്കുന്നുണ്ട്. പരീക്ഷാ കാലമായതിനാലും മഴ ഇല്ലാത്തതിനാലും നാളെ അവധി തരാന്‍ പറ്റില്ലല്ലോ.
എന്നിരുന്നാലും പ്രിയപ്പെട്ട കുട്ടികള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനവുമായാണ് ഞാന്‍ തൃശൂര്‍ ജില്ലാ കലക്ടറായി എത്തിയിരിക്കുന്നത്. ജില്ലയിലെ മലയോര, കടലോര മേഖലകളിലെ 15 സ്കൂളുകളില്‍ ലോകോത്തര നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ സ്പോണ്‍സര്‍ഷിപ്പ് വഴി ഒരുക്കിയതാണ് ആ സമ്മാനം. 65 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീനോടു കൂടിയ ഇന്ററാക്ടീവ് പാനലുകള്‍ വഴി നിങ്ങളുടെ പഠനം കൂടുതല്‍ രസകരവും എളുപ്പവുമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. എത്രയും വേഗം അവ സ്കൂളുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.
ഇത് കുട്ടികള്‍ക്കായുള്ള എൻ്റെ ആദ്യ സമ്മാനമാണ്. കൂടുതല്‍ സര്‍പ്രൈസുകള്‍ വഴിയെ വരും. നിങ്ങള്‍ക്കൊപ്പം പിന്തുണയും സഹായവുമായി ഞാനും എന്റെ ടീമും തീര്‍ച്ചയായും ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നു.
എല്ലാവരും നന്നായി പഠിച്ച് മികച്ച രീതിയില്‍ പരീക്ഷയെഴുതുമല്ലോ.
എന്ന്,
നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട
നിങ്ങളുടെ സ്വന്തം…