ഗുരുവായൂർ: അരനൂറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് ഗുരുവായൂരിൻ്റെ മുഖമായും, ആദ്ധ്യാത്മിക – സാമുദായിക സാംസ്കാരിക രംഗത്ത് സാരഥിയായും നിറഞ്ഞു് നിന്നിരുന്ന എ.വേണുഗോപാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു.
മമ്മിയൂർ മാമ്പുഴ ഭവനിൽ ചേരുന്ന അനുസ്മരണ സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. ഗുരുവായൂരിൻ്റെ ഇന്നലകളറിയുന്ന എല്ലാം നിറഞ്ഞ സമഗ്ര നിഘണ്ടുവും, വിവരങ്ങളറിയുവാൻ എല്ലാ മുഖ്യ അത്താണിയുമായിരുന്നു. .എ വേണു ഗോപാലെന്നു് എം കൃഷ്ണദാസ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അനിൽ കല്ലാറ്റ, കോ. ഓഡിനേറ്റർ രവി ചങ്കത്ത്, വിവിധ സംഘടനാ സാരഥികളായ പി.പി. വർഗ്ഗീസ്, ശ്രീകുമാരൻ നായർ, വി.ബാലകൃഷ്ണൻ നായർ, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ജയശ്രീ രവികുമാർ ,മുരളി അകമ്പടി, എം.ഹരിദാസ്, ജയറാംആലക്കൽ,ശ്രീധരൻ മാമ്പുഴ, ടി.ദാക്ഷായിണിയമ്മ, നിർമ്മല നായകത്ത്, രവീന്ദ്രൻ വട്ടരങ്ങത്ത്, പ്രമോദ് കൃഷ്ണ, പ്രേം ജി മേനോൻ, ഉദയ ശ്രീധരൻ; കാർത്തിക കോമത്ത്, രാധിക ഇഴുവപ്പാടി, രാധാമണി ചാത്തനാത്ത് എന്നിവർ സംസാരിച്ചു.
നേരത്തെ കമനീയമായി ഒരുക്കിയ എ വേണുഗോപാലിൻ്റ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെയാണ് ചടങ്ങ് തുടക്കം കുറിച്ചത്.