ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രബ്രഹ്മോത്സവത്തിൽ എട്ടാം വിളക്ക് ദിനത്തിൽ അതിപ്രധാന താന്ത്രിക ചടങ്ങുകളുടെ നിറവോടെ ഉത്സവബലി നടത്തി.
കാലത്ത്ഗണപതി ഹോമം, ഉഷപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, കലശപൂജ, ഉച്ചപൂജ, പഞ്ചഗവ്യാഭിഷേകം, പാണി എന്നിവയ്ക്ക് ശേഷമാണ് ബലിതൂകൽ ഉൾപ്പടെ ഭക്ത്യാധരപൂർവം ഉത്സവബലി ചടങ്ങുകൾ പൂർത്തികരിച്ചത് ഉത്സവബലി അനുബന്ധ പൂജകൾക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം നൽകി സഹതാന്ത്രികവര്യന്മാരും പങ്കാളികളായി.
വന്നെത്തിയ ഭക്തരുടെ ഗോവിന്ദനാമ പ്രാർത്ഥന മുഖരിതമായ അന്തരീക്ഷത്തിലാണ് ഉത്സവ ദിനങ്ങളിലെ എട്ടാംവിളക്കു് ദിവസം കൂടിയായ വ്യാഴാഴ്ച അതിശ്രേഷ്ഠ ചടങ്ങുകളിലൊന്നായ ഉത്സവബലി അനുഷ്ഠാന തികവോടെ നടന്നത്. വെള്ളിയാഴ്ച പള്ളിവേട്ടയും, ശനിയാഴ്ച ആറാട്ടുമായി പത്ത് ദിവസം നീണ്ടു് നിന്ന ഉത്സവത്തിന് സമാപനം കുറിയ്ക്കുന്നതുമാണ്