the digital signature of the temple city

വൈശാഖ പുണ്യം നുകരാൻ ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കണ്ണനെ കാണാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വേനൽ അവധി തുടങ്ങുകയും വൈശാഖ മാസം ആരംഭിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിലേക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭക്തജന പ്രവാഹമാണ്.

golnews20240515 1014107685324973945669626

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട

മഹാവിഷ്ണുവിനു ഏറ്റവും വിശേഷപ്പെട്ട മാസമാണ് “വൈശാഖമാസം.” മാധവനു പ്രിയങ്കരമായതിനാല്‍ “മാധവ മാസം” എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖ മാസം വിഷ്ണുഭജനത്തിനു ഏറ്റവും അനുയോജ്യമായ മാസമാണ്‌. പത്തിരട്ടി ഫലദായകം. അതിനിടയിൽ വന്ന അക്ഷയ തൃതീയയും ഗുരുവായൂരിനെ ഭക്തജന സാന്ദ്രമാക്കി. വൈശാഖമാസത്തിന്റെ ആദ്യദിനത്തിൽ ദർശന പുണ്യം തേടി ആയിരങ്ങൾ കണ്ണന്റെ സന്നിധിയിലെത്തിയത്.

golnews20240514 1512124607322449122814184

ഗുരുവായൂർ ക്ഷേത്രം ദര്ശനത്തിനായുള്ള വരിപ്പന്തൽ

പലപ്പോഴും ദർശനത്തിന് ഭക്തരുടെ നീണ്ടനിരയായിരുന്നു. ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയാണ് തിരക്കുള്ള ദിവസങ്ങളിൽ ദേവസ്വം ചെയ്യുന്നത്. ഉച്ച കഴിഞ്ഞ് 2 45നാണ് ചില ദിവസങ്ങളിൽ  ക്ഷേത്ര നട അടക്കുന്നത്. രാവിലെ മുതൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഭഗവാൻ്റെ ഒരു ദർശന പുണ്യത്തിനായി ദേവസ്വം ജീവനക്കാർ ഏറെ പാടുപെടുന്നുണ്ട്. തുടർന്ന്. 3.30ന് വീണ്ടും തുറന്ന് ദർശനം പുനരാരംഭിക്കും.

ഭക്തജനങ്ങൾ മണിക്കൂറുകൾ വരിനിന്നാണ് തൊഴാനാകുന്നത്. വരിയിൽ നിൽക്കുന്ന എല്ലാവർക്കും ദർശനം നൽകാനുള്ള തീരുമാനത്തിൽ, അതു സാധ്യമാക്കാൻ

ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ മറ്റു ഭരണ സമിതി അംഗങ്ങൾ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, മറ്റു ജീവനക്കാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്

തെക്കേ നടയിൽ പ്രത്യേകമായി സജ്ജീകരിച്ച ക്യൂപന്തലും നിറഞ്ഞ്, വരിയുടെ അറ്റം തെക്കേ നടയുടെ അറ്റത്തേക്ക് നീണ്ടു പോകാറുണ്ട്. ക്യൂപന്തലിൽ ഏകദേശം എണ്ണൂറോളം പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.

ഭഗവാനെ എത്ര തന്നെ കണ്ടാലും തൊഴുത് . കണ്ടുമാറാൻ കഴിയാത്ത ഭക്തരോട്, തങ്ങളുടെ പിന്നിലുള്ളവരും ഭഗവാനെ കാണാൻ കാത്തു നിൽക്കുകയാണെന്ന് ഓർക്കണമെന്നും, അതിന് എല്ലാ ഭക്തജനങ്ങളും സഹകരിക്കണ മെന്നുമാണ് ദേവസ്വം അധികൃതർക്ക് ഭക്തജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്.

golnews20240515 1020243456142461376863154

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയും ചുക്കുവെള്ളം വിതരണം

ദർശനത്തിന് ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് വേനൽ ചൂടിൽ ആശ്വാസമായി ദേവസ്വം തെക്കേ നടയിലും കിഴക്കേ നടയിലും ദേവസ്വം സംഭാര വിതരണവും,, വടക്കേ നടയിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ചുക്കുവെള്ളം വിതരണം നടത്തുന്നുണ്ട്. പ്രസാദ ഊട്ടിനും നല്ലതിരക്കുണ്ടാവാറുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് അവസാനിക്കേണ്ടിടത്ത് 

golnews20240514 1511438043140112879664481

ഗുരുവായൂർ ക്ഷേത്രം വടക്കേനടയിൽ പ്രസാദഊട്ടിനായി ഭക്തജനങ്ങൾ

വൈകീട്ട് നാലരവരെ പ്രസാദ ഊട്ട് നീണ്ട ദിവസങ്ങളും ഉണ്ടാകുന്നു. പ്രാതലിനും ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിനുമായി അക്ഷയ തൃതീയ ദിനത്തിൽ മാത്രം എണ്ണായിരത്തോളം പേർ പങ്കെടുത്തു. വൈശാഖ മാസത്തെ വ്യാഴാഴ്ചകളായ മെയ്-9,16,23,30, ജൂൺ 6 തുടങ്ങിയ ദിവസങ്ങളിൽ ഉണ്ടാകുന്ന വിശേഷാൽ സദ്യയിൽ മാമ്പഴ പുളിശ്ശേരി, എരിശ്ശേരി, പച്ചക്കടുമാങ്ങ, ഓലൻ, പപ്പടം, മോര് എന്നീ വിഭവങ്ങളും ഭഗവാൻ്റെ പാൽപായസവും ഉണ്ടാകും ഈ വർഷം വൈശാഖം തുടങ്ങുന്നതും സമാപിക്കുന്നതും വ്യാഴാഴ്ചയാണ്.

golnews20240514 1544298896802742330844073

ഗുരുവായൂർ ക്ഷേത്രം ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിത്തിന് മുന്നിലെ ദൃശ്യം

ക്ഷേത്രത്തിൽ വരുമാനത്തിൻ്റെ കാര്യത്തിലും ഏറെ വർദ്ദനവുണ്ടായിട്ടുണ്ട്. ക്യൂ നിൽക്കാതെ നെയ്യ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിലും തുലാഭാരം, ചോറൂൺ, വിവാഹം, പാൽപായസം, ഇടങ്ങിയ വഴിപാടുകളിലും, അക്ഷയ തൃതീയക്ക് സ്വർണ്ണ ലോക്കറ്റിൻ്റെ വില്പനയിലും ഏറെ വരുമാനമുണ്ടായുണ്ട്. 80 ലക്ഷത്തോളം വരവുവന്ന ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്.

golnews20240514 1512375161139277105734967

ഗുരുവായൂർ ക്ഷേത്രം മേൽപത്തൂർ ഓഡിറ്റോറിയം

മധ്യവേനൽ അവധിയായതിനാൽ രാവിലെ 6 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ കിഴക്കേ നടയിലെ മേൽപത്തൂർ ഓഡിറ്റോറിയവും തെക്കെ നടയിലെ ശ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയവും നാട്യനൃത്തങ്ങളാൽ മുഖരിതമാണ്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള കലാ പ്രതിഭകൾ  കണ്ണനു മുന്നിൽ അവരുടെ കലാ വിസ്മയം തീർത്ത് അവിടെയും ഉത്സവ മുഖരിതമാക്കുന്നു.

golnews20240514 1512583283205623277744928

ഗുരുവായൂർ ക്ഷേത്രം മേൽപത്തൂർ ഓഡിറ്റോറിയത്തിലെ ആസ്വാദകർ

ഭക്തസഹസ്രങ്ങൾക്ക് ആത്മീയനിറവേകുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂർ ക്ഷേത്രസന്നിധിയെ ധന്യമാക്കുന്നു. മേയ് 9 ന് തുടങ്ങി  ജൂൺ 6 വരെയാണ് വൈശാഖ മാസം. മേയ് 9 ന് തുടങ്ങി ജൂൺ 6 വരെ  നാലു സപ്താഹങ്ങൾ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഭക്തരുടെ വഴിപാട് സമർപ്പണമായി നടക്കുന്നുണ്ട്. മേയ് 9 ന് ദീപാരാധനയ്ക്ക് ശേഷം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഭക്തിപ്രഭാഷണത്തിനും തുടക്കമായി. ഡോ.വി. അച്യുതൻ കുട്ടി ,ഏ.കെ.ബി നായർ എന്നിവർ ആദ്യ രണ്ടു ദിനത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിച്ചു. ശ്രീ ശങ്കര ജയന്തി ദിനമായ മേയ് 12 ഞായറാഴ്ച രാത്രി 7 ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്ധ്യാത്മിക പ്രഭാഷണം നിർവ്വഹിച്ചു.

golnews20240514 1511562875152927034708091

ഗുരുവായൂർ ക്ഷേത്രം തെക്ക് കിഴക്ക്

വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം വേഗത്തിൽ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളിൽ നിലവിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം മേയ് 18 ശനിയാഴ്ച മുതൽ ആരംഭിച്ച് വൈശാഖംമാസം അവസാനിക്കുന്ന ജൂൺ 6 വരെ തുടരാനാണ് ദേവസ്വം തീരുമാനം.

golnews20240514 1513284915990742768753778

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പക്ഷികൾക്കുള്ള ജല ദാന പുണ്യം

ഇതു വഴി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വരിനിന്ന് സുഖദർശനം സാധ്യമാകും. പൊതു അവധി ദിനങ്ങളിൽ നടപ്പാക്കിയ ദർശന ക്രമീകരണത്തിന് ഭക്തരിൽ നിന്ന് വൻ പിന്തുണയും സഹകരണവും ലഭിച്ചിരുന്നു. അതേ സമയം ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശന സൗകരും പ്രസ്തുത ദിവസങ്ങളിൽ ഉണ്ടാകുന്നതാണെന്ന് ദേവസ്വം അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts