the digital signature of the temple city

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപ് മാസ്റ്റർ പ്ലാൻ വേണം; മർച്ചന്റ്‌സ് അസോസിയേഷൻ

- Advertisement -[the_ad id="14637"]

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കൃത്യമായ ആസൂത്രണമില്ലാതെയുള്ള സ്ഥലമേറ്റെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇരകളാകുന്നത് ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരാണ്. 1976 മുതൽ നടത്തിയ ഏറ്റെടുക്കലിന്റെ ഭാഗമായി 136 കച്ചവടക്കാരാണ് താല്ക്കാലിക സംവിധാനത്തിൽ കച്ചടവടം ചെയ്യേണ്ടി വന്നത്. വ്യക്തമായി ധാരണയില്ലാതെയാണ് പലപ്പോഴും ദേവസ്വം സ്ഥലം ഏറ്റെടുക്കല്‍ നടത്തുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ പറയുന്ന ആവശ്യത്തിനല്ല പലപ്പോഴും സ്ഥലം പിന്നീട് ഉപയോഗിക്കപ്പെടുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.. ഈ സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ ശേഷമേ ഇനി സ്ഥലം ഏറ്റെടുക്കൂ എന്ന തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. 

ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരവും പുനരധിവാസവും നലകാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായി ജി എം എ ഭാരവാഹികള്‍ പറഞ്ഞു 

ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസിഡന്റ് ടി എന്‍. മുരളി, ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ തിരുനെല്ലൂര്‍, മനോജ് വി മേനോന്‍, എം ആനന്ദന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts