ഗുരുവായൂർ: ഗുരുവായൂരിലെ കാരുണ്യ സംഘടനയായ കരുണ ഫൗണ്ടേഷൻ, ഗുരുവായൂരിൽ പ്രശസ്ത ഡോക്ടർമാർ പങ്കെടുക്കുന്ന ആരോഗ്യ സംവാദം സഘടിപ്പിക്കുന്നു.
2023 മാർച്ച് 26 ഞായറാഴ്ച രാവിലെ 10 മണിക്ക് മുതൽ ഉച്ചക്ക് 2 മണി വരെ ഗുരുവായൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ പങ്കജ് റെസിഡൻസിയിൽ വച്ച് പ്രശസ്ത ഡോക്ടർമാർ പങ്കെടുക്കുന്നു.
പ്രസിദ്ധ കാൻസർ രോഗ ചികിത്സാ വിദഗ്ദനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. വി പി ഗംഗാധരൻ, അമൃത മെഡിക്കൽ കോളേജ് മുൻ പ്രിൻസിപാൾ ആയ ഡോ. ഡി എം വാസുദേവൻ, അഷ്ടാംഗം മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. രാഹുൽ ആർ നായർ, തടങ്ങിയ പ്രശസ്ത ഡോക്ടർമാർ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് പരിഹാരം കാണുന്നതായിരിക്കുമെന്ന് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9447878 444 , 9496111 976, 6282 6688 30. ബന്ധപ്പെടാവുന്നതാണ്.