ഗുരുവായൂര്‍: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ജില്ലയില്‍ വീണ്ടും ഒന്നാമതായ ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജനകീയാസൂത്രണ പദ്ധതിയായ ഒരു വാര്‍ഡില്‍ ഒരു സംരംഭം ഒരു വീടിന് ഒരു തൊഴിലിന്‍റെ ഭാഗമായി വാര്‍ഡ് 8 പാല ബസാറില്‍ ആരംഭിച്ച ‘സൗഹൃദം’ ടൈലറിങ് യൂണിറ്റിന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ രഹിത പ്രസാദ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ സുധന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സണ്‍ ബിന്ദു അജിത്കുമാര്‍ കൗണ്‍സിലര്‍മാരായ സുബിത സുധീര്‍, അജിത ദിനേശന്‍ കേരള ബാങ്ക് മാനേജര്‍ ഷീബ വ്യവസായ ഓഫീസര്‍ ബിന്നി വി സി എന്നിവര്‍ സംസാരിച്ചു പദ്ധതി തുകയുടെ 75 ശതമാനം സബ്ഡിഡി അനുവദിച്ചു കൊണ്ടാണ് ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചിട്ടുളളത്.