ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് മഴക്കാലത്തിന് മുമ്പായും അതിന് ശേഷവും നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേർസൺ അനീഷ്മഷനോജ്,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ മാരായ ഷൈലജ സുധൻ, എ.എസ് മനോജ്, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സുചിത്ര, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.കെ.കണ്ണൻ, സി.കാർത്തിക എന്നിവരും, വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.
നഗരസഭ പ്രദേശത്തെ എല്ലാ വാർഡുകളിലും ആഴ്ച്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ ആശ കുടുംബശ്രീ പ്രവർത്തകർ ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ വീടുകൾ കേന്ദ്രീകരിച്ച് ഡ്രൈഡേ ആചരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയും നഗരസഭ സംവിധാനം വഴിയും
തോടുകളും കാനകളും വൃത്തിയാക്കും അലോപ്പതി, ആയുർവ്വേദം ഹോമിയോപ്പതി വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ് നടത്തും. മഴക്കാലപൂർവ്വശുചീകരണത്തിൻ്റെ ഭാഗമായി രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ
പൊതുജനങ്ങൾ പങ്കാളികളാകേണ്ടതാണെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.