കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ഇന്നു രാവിലെ 10 50ന് ആയിരുന്നു അപകടം.മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. മൂകാംബികയിൽ പോയി മടങ്ങുകയായിരുന്നു . ആംബുലന്‍സില്‍ സഞ്ചരിച്ച രോഗി ഉഷ, ഡ്രൈവര്‍ ശിവദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത് മേനോൻ എന്നിവരാണ് മരിച്ച രണ്ട് പേർ. മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല.