ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമണെന്ന് ബി ജെ പി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഗുരുവായൂരിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്ന് ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.
രാത്രി 11.00 മണി കഴിഞ്ഞാൽ പല ക്രിമിനൽ സംഘങ്ങളും രാത്രിയിൽ തുറന്നിരിക്കുന്ന കടകൾ കേന്ദ്രീകരിച്ചും മറ്റും തമ്പടിക്കുന്നുണ്ട്.
കൊല കേസ് പ്രതികളടക്കമുള്ളവർ സംഘം ചേർന്ന് രാത്രിയിൽ ഗുരുവായൂരിൽ എത്തുന്നത് എന്തിനെന്ന് പോലീസ് അന്വേഷിക്കണമെന്നും, ഭക്തർക്ക് വേണ്ടി എന്ത് സുരക്ഷ സംവിധാനമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളതെന്നുമാണ് ചോദിക്കുന്നത്. രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംങ്ങ് ശക്തമാക്കണം. ഗുരുവായൂർ ക്ഷേത്ര നഗരിയുടെ സുരക്ഷ ഉറപ്പു വരുത്താൻ ഉന്നത അധികാരികൾക്ക് പരാതി കൈമാറാനും ബി.ജെ.പി തീരുമാനിച്ചതായി അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.

