the digital signature of the temple city

“ജനങ്ങൾക്കൊപ്പം, ജനങ്ങൾക്കായി; 28-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ‘അഭിനന്ദനീയം’ ജനകീയ സംഗമമായി”

“ഓണസമ്മാനവും കരുതലുമായി ‘അഭിനന്ദനീയം: ജനങ്ങളെ അകറ്റിനിർത്താതെ ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാരിന്റേത്; ഓണം സമൃദ്ധമായി ആഘോഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് മന്ത്രി

ഗുരുവായൂർ: ജനക്ഷേമകരമായ വിവിധ പദ്ധതികളുമായി ശ്രീ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുകയാണെന്നും സർക്കാരിനെതിരെ ഉയരുന്ന ദുഷ്പ്രചരണങ്ങളെ അവഗണിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ. കെ. എ. തുളസി പറഞ്ഞു. ജനങ്ങളുടെ ഇടയിൽ സജീവമായി പ്രവർത്തിക്കുകയും അവരെ അകറ്റിനിർത്താതെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ജനകീയ സമീപനമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടായിരിക്കും സർക്കാരിന്റെ പ്രവർത്തനമെന്നും അവർ പറഞ്ഞു.

- Advertisement -

ഈ വർഷത്തെ ഓണം ജനങ്ങൾക്ക് സമൃദ്ധമായും സന്തോഷത്തോടെയും ആഘോഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോൺഗ്രസ് 28-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘അഭിനന്ദനീയം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുകയും അർഹരായവർക്ക് സഹായങ്ങളും ഓണക്കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്യുകയും ചെയ്യുന്ന പരിപാടിയായിരുന്നു സംഘടിപ്പിച്ചത്.

സംഘാടക സമിതി ചെയർമാൻ കെ. പി. ഉദയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഷാജു പുതൂർ, നർത്തകി ഉത്തര രാജീവ്, ഡോ. വിജയലക്ഷ്മി, ജയൻ മനയത്ത് എന്നിവരെ മന്ത്രി ആദരിച്ചു. മുൻ ദേവസ്വം ചെയർമാനും മുൻ എം.എൽ.എയുമായ ടി. വി. ചന്ദ്രമോഹൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ് ചികിത്സാ സഹായ വിതരണത്തിന് നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി. എസ്. അജിത് ഓണക്കോടി വിതരണവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ. വി. ഷാനവാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർ, സംഘാടക സമിതി ജനറൽ കൺവീനർ ഷൈലജ ദേവൻ, ബാലൻ വാറനാട്ട്, വാർഡ് കൗൺസിലർ ചന്ദ്ര രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ ആന്റോ തോമാസ്, ബി. വി. ജോയ്, സി. എസ്. സൂരജ്, കൗൺസിലർമാരായ വി. എസ്. നവനീത്, പ്രിയ രാജേന്ദ്രൻ, സുഷ ബാബു, നൗഷാദ് അഹമ്മു എന്നിവർ സംസാരിച്ചു.നേതാക്കളായ ആർ. കെ. ശങ്കരനുണ്ണി, നന്ദകുമാർ അയ്യപ്പത്ത്, പി. വി. ഗോപാലകൃഷ്ണൻ, രൺജിത്ത് കെ. കെ., രജിത ടി., കെ. പി. മനോജ്, കെ. കെ. അനീഷ്, അക്ഷയ് മുരളീധരൻ, യദുകൃഷ്ണൻ, അതുൽ ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി ഇരുന്നൂറോളം പേർക്ക് ഓണക്കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. കൂടാതെ 10 പേർക്ക് ചികിത്സാ സഹായവും കൈമാറി. വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ജനങ്ങളുമായി നേരിട്ട് ഇടപഴകിയും അർഹരായവർക്ക് കൈത്താങ്ങാകുകയും ചെയ്യുന്ന ഇത്തരം ജനകീയ പരിപാടികൾ സാമൂഹിക ഐക്യത്തിനും പരസ്പര സഹകരണത്തിനും കൂടുതൽ ശക്തി പകരുമെന്ന് സംഘാടകർ പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts