the digital signature of the temple city

ഗുരുവായൂരിൽ ‘അഭിനന്ദനീയം 2026’ ഒരുക്കങ്ങൾക്ക് തുടക്കം

വാർഡ് 28 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 24-ന് വിപുലമായ പരിപാടി; 51 അംഗ സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ: ഗുരുവായൂരിൽ വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ‘അഭിനന്ദനീയം’ പരിപാടി ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനമായി. വാർഡ് 28 കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24-ന് പ്രത്യേകം സജ്ജീകരിക്കുന്ന ലീഡർ കെ. കരുണാകരൻ നഗറിൽ വെച്ചാണ് ‘അഭിനന്ദനീയം 2026’ പരിപാടി നടക്കുന്നത്.

സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആദരിക്കുകയും, സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള ‘അഭിനന്ദനീയം 2026’ സംഘാടക സമിതി യോഗം വാർഡ് കൗൺസിലർ ശ്രീമതി ചന്ദ്ര രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ സംഘാടക സമിതിയുടെ ചെയർമാനായി ശ്രീ കെ. പി. ഉദയനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഉപസമിതികൾ ഉൾപ്പെടുന്ന 51 അംഗ സംഘാടക സമിതിക്കും രൂപം നൽകി.

1001042608

യോഗത്തിനിടെ വാർഡിൽ നിന്നുള്ള ശ്രീമതി രജിത തെക്കാട്ടിലിനെ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി ഷാൾ അണിയിച്ച് ആദരിക്കുകയും സ്വീകരണം നൽകുകയും ചെയ്തു. പ്രവർത്തകരുടെ കൈയടികളോടെയാണ് ആദരവ് നൽകിയത്.യോഗത്തിൽ ശ്രീമതി ഷൈലജ ദേവൻ, കണ്ണൻ അയ്യപ്പത്ത്, ആർ. ശങ്കരനുണ്ണി, ജയൻ മനയത്ത് എന്നിവർ സംസാരിച്ചു. ‘അഭിനന്ദനീയം 2026’ വിജയകരമാക്കാൻ വാർഡിലെ മുഴുവൻ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.

ഗുരുവായൂരിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറിയ ‘അഭിനന്ദനീയം’ ഇത്തവണയും ജനപങ്കാളിത്തത്തോടെയും ആഘോഷപൂർവമായും സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts