the digital signature of the temple city

ഗുരുവായൂരിൽ ദർശനത്തിന് പുതിയ ക്രമീകരണം; ആഴ്ചയിൽ രണ്ട് ദിവസം വെർച്വൽ ക്യൂ സംവിധാനം നിലവിൽ വരുന്നു

ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേവസ്വത്തിന്റെ പുതിയ തീരുമാനം: ഓഗസ്റ്റ് 4 മുതൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം സംവിധാനം; ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സമയബന്ധിത പ്രവേശനം, ഒരു സ്ലോട്ടിൽ ആറുപേർ വരെ രജിസ്റ്റർ ചെയ്യാം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സുഗമവും ക്രമബദ്ധവുമായ ദർശനസൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഭക്തർക്ക് ദർശനത്തിനായി അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്രത്തിലെ ദർശന സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലുമാണ് ആദ്യഘട്ടത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കുക. ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഭക്തർക്ക് സൗജന്യ ദർശനത്തിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ദർശന സമയക്രമം

വെർച്വൽ ക്യൂ വഴി അനുവദിച്ചിരിക്കുന്ന ദർശന സ്ലോട്ടുകൾ:

  • രാവിലെ 7.00 മുതൽ 8.00 വരെ
  • രാവിലെ 8.00 മുതൽ 9.00 വരെ
  • രാവിലെ 9.00 മുതൽ 10.00 വരെ
  • രാവിലെ 10.00 മുതൽ 11.00 വരെ
  • ഉച്ചയ്ക്ക് 12.00 മുതൽ 1.00 വരെ
  • ഉച്ചയ്ക്ക് 1.00 മുതൽ 2.00 വരെ
  • വൈകിട്ട് 4.00 മുതൽ 5.00 വരെ
  • വൈകിട്ട് 5.00 മുതൽ 6.00 വരെ

ഓരോ മണിക്കൂറിലും 300 ഭക്തികൾക്ക് പ്രവേശനം അനുവദിക്കും. ഇതോടെ പ്രതിദിനം 2,400 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയും.

ബുക്കിങ് നടപടിക്രമം

ഓൺലൈൻ ബുക്കിങ് guruvayurdevaswom.in എന്ന ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് നടത്തേണ്ടത്.ഒരു ബുക്കിങ്ങിൽ പരമാവധി ആറു പേർ വരെ ഉൾപ്പെടുത്താം. ബുക്ക് ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾക്കൊപ്പം ദർശനത്തിന് എത്തുന്ന മറ്റ് അംഗങ്ങളുടെയും വിവരങ്ങൾ നിർബന്ധമായും നൽകണം. എല്ലാവരുടെയും ആധാർ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബുക്കിങ് വിജയകരമായി പൂർത്തിയായാൽ ലഭിക്കുന്ന കൺഫർമേഷൻ സ്ലിപ്പ് പ്രിന്റ് എടുത്ത് ദർശനത്തിന് എത്തുമ്പോൾ കൈവശം കരുതണം. പരിശോധനയ്ക്ക് ശേഷം മാത്രമേ വെർച്വൽ ക്യൂ വഴി ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ.

ഹൈക്കോടതി നിർദേശപ്രകാരം ആരംഭിക്കുന്ന ഈ പുതിയ സംവിധാനം, തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ ദർശനാനുഭവം ഒരുക്കുന്നതിനും സഹായകരമാകുമെന്നാണ് ദേവസ്വം അധികൃതരുടെ പ്രതീക്ഷ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts