the digital signature of the temple city

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തം

ജനാധിപത്യത്തെ അടിച്ചമർത്താനാവില്ല’; ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല, പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ

ഗുരുവായൂർ: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ നീതിക്കായി സമരം നടത്തിയ പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

‘പ്രതിഷേധാഗ്നി’ തെളിയിച്ചുകൊണ്ട് ആരംഭിച്ച പ്രതിഷേധ പരിപാടി കൈരളി ജംഗ്ഷനിൽ നിന്ന് നഗരത്തിലൂടെ പ്രകടനമായി നീങ്ങി. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രവർത്തകർ ഭരണകൂടത്തിന്റെ നടപടിയെ ശക്തമായി അപലപിച്ചു.

പ്രതിഷേധ സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും, ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങൾക്കും കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. എസ്. സൂരജ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടിയിൽ വിവിധ നേതാക്കൾ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പരിപാടിയിൽ ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ്, വി.എസ്. നവനീത്, വി.കെ. സുജിത്, സി.ജെ. റെയ്മണ്ട്, പി.വി. അബ്ദുൾ വഹാബ്, ഷൈലജ ദേവൻ, രജിത, പ്രിയ രാജേന്ദ്രൻ, സുഷാ ബാബു, എ.വി. ഉണ്ണികൃഷ്ണൻ, മഹിജ, ചന്ദ്ര രാമകൃഷ്ണൻ, കെ.കെ. രഞ്ജിത്ത്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കാനും കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts