the digital signature of the temple city

ജനനായകൻ ഉമ്മൻചാണ്ടിക്ക് ഗുരുവായൂരിൽ ഹൃദയസ്പർശിയായ സ്മരണാഞ്ജലി

മൂന്നാം ചരമവാർഷികത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണം; ജനസേവനത്തിന്റെ മാതൃക എന്നും പ്രചോദനമെന്ന് നേതാക്കൾ

ഗുരുവായൂർ: കേരളം കണ്ട ഏറ്റവും ജനകീയനും ജനപക്ഷഭരണത്തിന്റെ മുഖച്ഛായയുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹൃദയസ്പർശിയായ സ്മരണാഞ്ജലി അർപ്പിച്ചു. കരുണയുടെയും കാരുണ്യത്തിന്റെയും പ്രതിരൂപമായിരുന്ന ഉമ്മൻചാണ്ടിയുടെ ജനസേവനവും രാഷ്ട്രീയജീവിതവും അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രത്യേകം അലങ്കരിച്ച ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുൻ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് കെ.പി.എ. റഷീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് നൽകിയ പരിഗണനയും ജനങ്ങളുമായി പുലർത്തിയ ആത്മബന്ധവും അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലെ അതുല്യനായ നേതാവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

അനുസ്മരണ സമ്മേളനത്തിൽ നേതാക്കളായ ബാലൻവാറണാട്ട്, പി.ഐ ലാസർ, ടി.എൻ. മുരളി, മേഴ്സിജോയ്.ശശി വാറണാട്ട്, സ്റ്റീഫൻ ജോസ് , സി.ജെ.റൈയ്മണ്ട്, സി.കെ സന്തോഷ്, മോഹൻദാസ് ചേലനാട്ട്, ടി.വി.കൃഷ്ണദാസ്, വി.കെ.ജയരാജ്, നഗരസഭ കൗൺസിലർമാരായ വി.എസ് നവനീത്,പ്രിയ രാജേന്ദ്രൻ , വി.കെ. മഹിജ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ഒ.പി. ജോൺസൺ, എ.എം. ജവഹർ , ശശികുമാർ പട്ടത്താക്കിൽ, സി.ശിവശങ്കരൻ വിശ്വനാഥൻ കോങ്ങാട്ടിൽ, പ്രേം ജി മേനോൻ, ജോയ് തോമാസ്, ബഷീർ കുന്നിക്കൽ, മിഥുൻ പൂക്കൈതക്കൽ , പി.കൃഷ്ണദാസ്, മനീഷ് നീലിമന.ആന്റോ , പി. ലാസർ , സി. മുരളീധരൻ, ആരിഫ് മാണിക്കത്ത് പടി എന്നിവർ നേതൃത്വം നൽകി

ഉമ്മൻചാണ്ടിയുടെ ലാളിത്യവും ജനങ്ങളോടുള്ള അടുപ്പവും രാഷ്ട്രീയ എതിരാളികൾക്കുപോലും മാതൃകയായിരുന്നുവെന്നും അധികാരത്തെ ജനസേവനത്തിനുള്ള ഉപാധിയായി കണ്ട അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ചടങ്ങിന് ഒ.പി. ജോൺസൺ, എ.എം. ജവഹർ, ശശികുമാർ പട്ടത്താക്കിൽ, സി. ശിവശങ്കരൻ, വിശ്വനാഥൻ കോങ്ങാട്ടിൽ, ജോയ് തോമസ്, ബഷീർ കുന്നിക്കൽ, ആന്റോ, പി. ലാസർ എന്നിവർ നേതൃത്വം നൽകി. ഉമ്മൻചാണ്ടിയുടെ ജനസേവന പാരമ്പര്യം എന്നും കേരള രാഷ്ട്രീയത്തിന് വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹത്തിന്റെ സ്മരണകൾ ജനഹൃദയങ്ങളിൽ നിത്യസാന്നിധ്യമായി നിലനിൽക്കുമെന്നും അനുസ്മരണ സമ്മേളനം വിലയിരുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts