the digital signature of the temple city

സി.എ. ലോകനാഥിന്റെ സ്മരണയ്ക്ക് ആദരാഞ്ജലി; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും അനുമോദനവും

കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ജൂൺ 6ന് ഗുരുവായൂരിൽ അനുസ്മരണ സമ്മേളനം

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)യുടെ പ്രമുഖ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിന്റെ ഒന്നാം അനുസ്മരണ സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ജൂൺ 6-ന് രാവിലെ 10.30ന് ഗുരുവായൂരിലെ രുഗ്മിണി റീജൻസി ഹാളിൽ നടക്കും.

കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട കെ.കെ. വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദർ അനുസ്മരണ പ്രഭാഷണം നടത്തും. സമൂഹസേവന രംഗത്തും ഹോട്ടൽ വ്യവസായ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സി.എ. ലോകനാഥിന്റെ സേവനങ്ങൾ അനുസ്മരിക്കുന്നതിനൊപ്പം വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്കും ചടങ്ങിൽ പ്രാധാന്യം നൽകും. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവഹിക്കും.

വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ് നിർവഹിക്കും. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ സി. ബിജുലാൽ, ജി.കെ. പ്രകാശ്, ശിവജി ഗുരുവായൂർ, വി.ആർ. സുകുമാർ, ആർ. ജയകുമാർ, ലിജിത് തരകൻ, ടി.എൻ. മുരളി, സി.ഡി. ജോൺസൺ, പുതൂർ രമേശ്, ആന്റോ തോമസ്, അഡ്വ. രവി ചങ്കത്ത്, മോഹനകൃഷ്ണൻ ഓടത്ത്, എൻ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

സാമൂഹിക പ്രതിബദ്ധതയും വിദ്യാഭ്യാസ മേഖലയോടുള്ള പിന്തുണയും ഒരുമിപ്പിക്കുന്ന ഈ പരിപാടിയിൽ കെ.എച്ച്.ആർ.എയുടെ വിവിധ ഭാരവാഹികളും അംഗങ്ങളും പൊതുപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts