the digital signature of the temple city

രാഷ്ട്ര ശില്പി നെഹ്റുവിന് സ്മരണാജ്ഞലി; ഗുരുവായൂരിൽ കോൺഗ്രസിന്റെ അനുസ്മരണ സംഗമം

ജനാധിപത്യ ഭാരതത്തിന്റെ ദിശാബോധമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷികത്തിൽ വികാരനിർഭരമായ അനുസ്മരണം

ഗുരുവായൂർ: ജനാധിപത്യ ഭാരതത്തിന്റെ രാഷ്ട്ര ശില്പിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്കും അടിത്തറ പാകിയ മഹാനായ നേതാവിന്റെ സേവനങ്ങൾ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചാണ് അനുസ്മരണ സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ശാസ്ത്രീയ വികസനത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും ജനാധിപത്യ സംവിധാനത്തിന്റെ ശക്തീകരണത്തിനും പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നൽകിയ സംഭാവനകൾ ഇന്നും രാജ്യത്തിന് വഴികാട്ടിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യുവതലമുറക്ക് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈമാറിയ ദൂരദർശിയായ നേതാവായിരുന്നു നെഹ്റുവെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ബാലൻ വാറണാട്ട്, പ്രദീഷ് ഓടാട്ട്, സ്റ്റീഫൻ ജോസ്, സി.ജെ. റൈയ്മണ്ട് മാസ്റ്റർ, ടി.എൻ. മുരളി, ശശി പട്ടത്താക്കിൽ, ബഷീർ മാണിക്കത്ത് പടി, പ്രകാശൻ പൊന്നൂസ്, ഷാജൻ വെള്ളറ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ ഐക്യവും ജനാധിപത്യ പാരമ്പര്യവും സംരക്ഷിക്കുന്നതിൽ നെഹ്റുവിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്നും, അദ്ദേഹത്തിന്റെ സ്മരണകൾ പുതുതലമുറയ്ക്ക് പ്രചോദനമാകുന്നുവെന്നും നേതാക്കൾ അനുസ്മരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts