the digital signature of the temple city

ഡൽഹിക്ക് എതിരെ പഞ്ചാബിന്റെ തകർപ്പൻ ജയം; ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സിംഗ്!

ന്യൂഡൽഹി: ഐ.പി.എൽ സീസണിൽ പഞ്ചാബ് കിങ്‌സും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബിന് 13 പോയിന്റായി. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് പഞ്ചാബ് വിജയം നേടിയത്. ട്വന്റി20 ചരിത്രത്തിലെ ചേസിങ്ങിലെ ഏറ്റവും വലിയ വിജയമാണിത്.

- Advertisement - Guruvayoor image

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 26 പന്തുകളിൽ 76 റൺസ് നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 36 പന്തുകളിൽ 71 റൺസുമായി പുറത്താകാതെ നിന്നു. പ്രിയൻഷ് ആര്യ 43 റൺസും, നേഹൽ വധേര 25 റൺസും, ശശാങ്ക് സിങ് 19 റൺസുമെടുത്തു. സീസണിലെ നാലാം തോൽവി വഴങ്ങിയ ഡൽഹി പട്ടികയിൽ ആറാം സ്ഥാനത്താണ്.

പഞ്ചാബിന്റെ മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. 2.5 ഓവറിൽ 50 റൺസും 5.2 ഓവറിൽ 100 റൺസും കടന്നു. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 116 റൺസ് നേടി. പിന്നീട് മുന്നിര വിക്കറ്റുകൾ നഷ്ടമായപ്പോഴും ബൗണ്ടറികൾ കണ്ടെത്തി. മത്സരത്തിൽ 20 സിക്സറുകളും ഫോറുകളും അടിച്ചു. ഡൽഹിക്കായി കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, വിപ്രാജ് നിഗം എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. സെഞ്ച്വറിയടിച്ച ഓപ്പണർ കെ.എൽ. രാഹുലിന്റെ പ്രകടനമാണ് ഡൽഹിയെ വമ്പൻ സ്കോറിലെത്തിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts