ഗുരുവായൂർ: പ്രമുഖ അധ്യാത്മിക സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി (ഹേമന്താശ്രമം) തിങ്കളാഴ്ച ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.
രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിന് സ്നേഹനിർഭരമായ സ്വീകരണം നൽകി.
സോപാനത്തിൽ തൊഴുത് പ്രാർത്ഥിച്ച സ്വാമി, ലോകനന്മയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. ദർശനത്തിന് ശേഷം ക്ഷേത്ര പരിസരത്ത് ഭക്തർക്ക് അദ്ദേഹം അനുഗ്രഹം നൽകി. ഗുരുവായൂർ, റൂർക്കി, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിൽ ആശ്രമങ്ങളുണ്ട്. പി സി ബിജു കൃഷ്ണൻ, പണിക്കശേരി രഞ്ജിത്, സ്വാമിനി ഹെമാംബിക ശങ്കരി തുടങ്ങിയവർ അനുഗമിച്ചു.

