ഗുരുവായൂർ മുനിസിപ്പൽ മൽസരരംഗം ചൂടാക്കുന്നു: 21 വാർഡുകളിൽ കരുത്തുറ്റ സാന്നിധ്യം ഉറപ്പിക്കാൻ ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക ; യുവ നേതാക്കളും സജീവ പ്രവർത്തകരും മുൻനിരയിൽ
ഗുരുവായൂർ : ഗുരുവായൂർ മുൻസിപ്പാലിറ്റിയിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് വേഗം കൂട്ടി ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് സ്ഥാനാർത്ഥി നിർവ്വഹണം നിർവഹിച്ചു. രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷനായിരുന്നു.
ചടങ്ങിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് എസ്. ജയസൂര്യൻ, ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് സി. നിവേദിത സുബ്രഹ്മണ്യം, ജനറൽ സെക്രട്ടറിമാരായ കെ.ആർ അനീഷ്, കെ.എസ് രാജേഷ്, വിപിൻ കൂടിയേടത്ത്, സെക്രട്ടറി രാജൻ തറയിൽ, പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ വിശ്വൻ എന്നിവർ പങ്കെടുത്തു.
മുൻസിപ്പൽ ഭരണതലത്തിൽ മാറ്റത്തിനാണ് പട്ടിക ലക്ഷ്യമിടുന്നതെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥികളിൽ യുവാക്കളും സാമൂഹിക പ്രവർത്തന രംഗത്ത് സജീവരായ നേതാക്കളും കൂടുതലാണെന്നു നേതൃത്വം അറിയിച്ചു.
ചടങ്ങിൽ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ, സുജയൻ മാമ്പുള്ളി, ബിജു പട്യംപുള്ളി, മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, പ്രദീപ് പണിക്കശ്ശേരി, ജിതിൻ കാവീട്, കെ.ആർ ചന്ദ്രൻ, കെ.കെ സുമേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

