the digital signature of the temple city

ഗുരുവായൂരിൽ തെരുവ് നായകളുടെ വിളയാട്ടം; ‘നായ സൗഹൃദ’ നഗരസഭയ്‌ക്കെതിരെ കോൺഗ്രസിന്റെ ശ്വാനപുരസ്കാര പ്രതിഷേധം”

നഗരസഭയുടെ അനാസ്ഥയ്ക്ക് ‘ശ്വാനപുരസ്കാരം’; തെരുവ് നായ ഭീതിക്കെതിരെ കോൺഗ്രസിന്റെ രൂക്ഷപ്രതിക്ഷേധം”

ഗുരുവായൂർ: തുടർച്ചയായി ഗുരുവായൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഇന്ന് ക്ഷേത്രപരിസരത്ത് വരെ ഭക്തന് നായയുടെ കടിയേറ്റതോടെ ജനവികാരങ്ങൾ പൊട്ടിത്തെറിച്ചു. ഇതിനെതിരെ ഗുരുവായൂർ മുനിസിപ്പൽ കോൺഗ്രസ്സ് കമ്മിറ്റി നഗരസഭയ്ക്ക് മുന്നിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു.

1000090813

സദസ്സ് കെ.പി.സി.സി സെക്രട്ടറി കെ.ബി. ശശികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയുടെ തികഞ്ഞ നിസങ്കതയെ പ്രതീകാത്മകമായി ചൂണ്ടിക്കാട്ടി, തെരുവ് നായ സൗഹൃദ നഗരസഭയ്ക്കുള്ള “ശ്വാന പുരസ്കാര” വിതരണവും പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു.
അധികാര കഥാപാത്രങ്ങളെ പരിഹാസാത്മകമായി പ്രതിനിധീകരിച്ചുകൊണ്ട് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു.

1000090634

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുനിസിപ്പൽ കോൺഗ്രസ്സ് കമ്മിറ്റി കോഓർഡിനേറ്റർ ആർ. രവികുമാർ, മണ്ഡലം പ്രസിഡന്റുമാരായ ആന്റോ തോമസ്, ബി.വി. ജോയ്, ഒ.കെ.ആർ. മണികണ്ഠൻ, ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, സി.എസ്. സൂരജ്, വി.കെ. സുജിത്ത്, ഷെഫീന ഷാനിർ, അജിത അജിത് മോഹൻദാസ് ചേലനാട്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, ടി.വി. കൃഷ്ണദാസ്, ടി.കെ. ഗോപാലകൃഷ്ണൻ, വിജയകുമാർ അകമ്പടി, വി.എസ്. നവനീത്, ഹരി എം. വാരിയർ, എം.പി. ബഷീർ ഹാജി, പി.കെ. മോഹനൻ, ഷാജി ടി.എ., ഷാനിർ പൂക്കോട്, ശ്രീധരൻ എടമിനി, ബാബു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധസദസ്സിൽ പങ്കെടുത്തവർ നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ വാക്കുകളിൽ പ്രതിഷേധം രേഖപ്പെടുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts