the digital signature of the temple city

വലതുകൈയിലായുരുളവെണ്ണയും | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1206).

വലതുകൈയിലായുരുളവെണ്ണയും
കുഴലതൊന്നതങ്ങിടതുകൈയിലും
പരിചൊടേന്തിയിന്നമരുമുണ്ണിയേ
ഗുരുപുരത്തിലായ്! തൊഴുതുകുമ്പിടാം

മുടിയിലിന്നുമുണ്ടരിയ പീലിയും,
നിടിലഗോപിയും ചെവിയിൽ സൂനവും
ഗളമതിങ്കലോ കനകമാല്യമൊ-
ത്തിളകിടുന്നു ഹാ കുസുമഹാരവും

അരയിലങ്ങതാ കനകകാഞ്ചിയൊ –
ത്തരിയകോണകം, ചെറുപതക്കവും
ചരണതാരിലായ് തഴുകി പൊൻചില –
മ്പുരുവിടുന്നിതാ! ശരണകീർത്തനം

സ്മരണയിൽചിരം ഹരിപദം നിന-
ച്ചിരുകരങ്ങൾ ഞാൻ മുകുളമാക്കിടാം
തിരുനടയ്ക്കൽ ഞാൻ തിരിതെളിച്ചിടാം
ഗുരുപുരേശ്വരാ! കരുണയേകണേ
(വൃത്തം: സുഖാവഹം)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts