the digital signature of the temple city

മലയാളി യാത്രക്കാർക്ക് ആശ്വാസം; കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ; സർവീസ് നാളെ

- Advertisement -[the_ad id="14637"]

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽ നിന്ന് ബിഹാറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമായി സതേൺ റെയിൽവേ. ബിഹാറിലെ ബറൗണിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 06091 കൊച്ചുവേളി – ബറൗണി സ്പെഷ്യൽ ട്രെയിൻ നാളെയും (ജൂലൈ 20 ശനിയാഴ്ച), 06092 ബറൗണി – കൊച്ചുവേളി ട്രെയിൻ ചൊവ്വാഴ്ചയു (ജൂലൈ 23) മാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇരുദിശകളിലേക്കും ഓരോ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചുവേളിയിൽ നിന്ന് നാളെ രാവിലെ എട്ട് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 02:30നാണ് ബറൗണിയിൽ എത്തിച്ചേരുക. ചൊവ്വാഴ്ച രാത്രി 11:30ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നാലാം ദിവസം ഉച്ചയ്ക്ക് 01:30ന് കൊച്ചുവേളിയിലെത്തിച്ചേരും. ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. സർവീസിന്‍റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിനിന് കൊല്ലം , കായംകുളം , മാവേലിക്കര , ചെങ്ങന്നൂർ , തിരുവല്ല , ചങ്ങനാശേരി , കോട്ടയം , എറണാകുളം ടൗൺ , ആലുവ , തൃശൂർ , പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകളുള്ളത്. തുടർന്ന് കോയമ്പത്തൂർ വഴി സർവീസ് തുടരും. ബിഹാർ യാത്രയിൽ കൊല്ലം 09:00, കായംകുളം 09:42, മാവേലിക്കര 09:53, ചെങ്ങന്നൂർ 10:03, തിരുവല്ല 10:14, ചങ്ങനാശേരി 10:26, കോട്ടയം 10:42, എറണാകുളം ടൗൺ 11:45, ആലുവ 12:08, തൃശൂർ 01:00, പാലക്കാട് 02:35 എന്നിങ്ങനെയാണ് ട്രെയിൻ എത്തുന്ന സമയം.

pic 17213749346585695341008305777070

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts