കസ്റ്റഡിയിൽ നിന്നും ഒരാളെ താത്കാലികമായി വിട്ടയക്കുന്നതിനുള്ള ഒരു ഉത്തരവാണ് ജാമ്യം.
കഠിനമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പ്രതിക്ക് ഒരു അവകാശം എന്ന നിലയിൽ ചോദിച്ചു വാങ്ങാൻ കഴിയുന്ന ഒന്നാണ് Bailable Offence.
എന്നാൽ പ്രതിക്ക്, ജാമ്യം ഒരു അവകാശം എന്ന നിലയിൽ ചോദിച്ചു വാങ്ങാൻ കഴിയാത്ത ഒന്നാണ് Nonbailable Offence.
ജഡ്ജിക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഇത്തരം കുറ്റ കൃത്യങ്ങളിൽ ജാമ്യം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
Nonbailable Offence ആണെങ്കിൽ പോലും പ്രോസിക്യൂട്ടർക്ക് നോട്ടീസ് നൽകിയതിനു ശേഷം, പ്രതിയുടെ മുൻകാലചരിത്രം , വിശ്വാസ്യത, സ്വഭാവം എന്നിവ നോക്കി ജാമ്യം നൽകണമോ വേണ്ടയോ എന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം. പ്രൊസിക്യൂട്ടർക്ക് നോട്ടീസ് നൽകാൻ കഴിഞ്ഞില്ല എങ്കിൽ പോലും Nonbailable Offence ൽ അവശ്യ ഘട്ടങ്ങളിൽ പ്രതിക്ക് ജാമ്യം നൽകാനും മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.
കോടതി അവധി ദിവസങ്ങളിലൊക്കെയാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കുന്നത് എങ്കിൽ പ്രതിക്ക് താത്കാലികമായി ജാമ്യം എന്ന രീതിയിൽ നൽകാൻ പറ്റും. അത്തരം ജാമ്യത്തെയാണ് Interim bail എന്ന് പറയുന്നത്.
ഹാജരാക്കപ്പെടുന്ന കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചില്ല എങ്കിൽ പ്രതി റിമാന്റിൽ ആയ സമയത്ത് മേൽക്കോടതിയിൽ വക്കീൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കാം. അപ്രകാരം ലഭിക്കുന്ന ജാമ്യത്തിന് പറയുന്ന പേരാണ് Regular Bail.
Anticipatory Bail (മുൻകൂർ ജാമ്യം) – ഒരു Nonbailable Offence അവരോധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്ക് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് മുൻകൂർ ആയി കോടതിയിൽ ജാമ്യത്തിന് അപേക്ഷ കൊടുത്ത് അത് പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുകയാണെങ്കിൽ അതിന് മുൻകൂർ ജാമ്യം എന്ന് പറയുന്നു.