തൃശൂർ : ജൂലൈ 7 ലോക ചോക്ലേറ്റ് ദിനം, ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചോക്ലേറ്റ് മിട്ടായികൾ വിതരണം ചെയ്ത് മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി.ജെ. സ്റ്റൈജു രംഗത്തെത്തി.
തൃശ്ശൂർ ഡി.ബി.സിഎൽ.സി യിൽ നടന്ന ചടങ്ങിൽ മതബോധന സെമിനാറിന് എത്തിയ വിദ്യാർത്ഥികൾക്കാണ് മാസ്റ്റർ ചോക്ലേറ്റ് ദിനത്തിൻ്റെ ഭാഗമായി മിട്ടായികൾ വിതരണം ചെയ്തത്. ചോക്ലേറ്റ് ദിനാചരണം അതിരൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാദർ ഡോക്ടർ ഫ്രാൻസിസ് ആളൂർ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾപോകുന്ന ഇടങ്ങളിലെല്ലാം മധുരതരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ചോക്ലേറ്റ് ദിന സന്ദേശത്തിൽ ആമുഖമായി പി.ജെ. സ്റ്റൈജു പറഞ്ഞു.
പുതുശ്ശേരി നാറ്റിവിറ്റി ഓഫ് അവർ ലേഡി പള്ളിയിൽ നടന്ന രക്ഷിതാക്കൾക്കുള്ള സെമിനാറിലും ചോക്ലേറ്റ് വിതരണം നടത്തി.
മക്കൾക്ക് വേണ്ടി മധുരങ്ങൾ പോലെയുള്ളവ വർജിക്കുന്ന രക്ഷിതാക്കൾ ഈ ദിനത്തിലെങ്കിലും മധുരം സ്വീകരിക്കണമെന്ന ആമുഖത്തോടെയായിരുന്നു മാസ്റ്ററുടെ ചോക്ലേറ്റ് വിതരണം പുതുശ്ശേരി പഴുന്നാന ഇടവകളിലെ മതബോധന രക്ഷിതാകൾക്കുള്ള സെമിനാറിൽ വികാരി ഫാദർ റോജോ എലുവത്തിങ്കൽ രക്ഷിതാകൾക്ക് ചോക്ലേറ്റ് വിതരണം നടത്തി അധ്യാപകരായ ഫ്രാൻസിസ് കെ. ജോസഫ്. ടീസൺ ജോസഫ്, അഡ്വ ബിജു ചെമ്മണുർ സിസ്റ്റർ സോളിൻ എന്നിവർ പ്രസംഗിച്ചു.
24 കേരള ബറ്റാലിയൻ എൻ സി സി യിലെ മേജർ റാങ്കിലുള്ള അസോസിയേറ്റഡ് എൻസിസി ഓഫീസറാണ് പി ജെ സ്റ്റൈജു
ജൂലായ് 7 ചോക്ലേറ്റ് ദിനാചരണത്തിൻ്റെ ഭാഗമായി പുതുശ്ശേരി നാറ്റിവിറ്റി ഓഫ് ലേഡി ചർച്ചിൽ നടന്നത മതബോധന സെമിനാറിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് ഫാദർ റോജർ എലുവത്തിങ്കൽ ചോക്ലേലേറ്റ് മിഠായികൾ വിതരണം ചെയ്യുന്നു.