the digital signature of the temple city

പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്കാമ കർമ്മയോഗി പുരസ്കാര സമർപ്പണവും നടന്നു

- Advertisement -[the_ad id="14637"]

ഗുരുവായൂർ: 42 വർഷം ഗുരുവായൂരപ്പനെ മുടങ്ങാതെ നിർമ്മാല്യം ദർശനം ചെയ്ത് ഭാഗവത പാരായണവും നാരായണ നാമജപവുമായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ കാലം കഴിച്ച ഭക്തോത്തമൻ പരമേശ്വരൻ എമ്പ്രാന്തിരിയുടെ 42 ആമത് അനുസ്മരണ ദിനം നാരായണാലയത്തിൽ വെച്ച് ചൊവ്വാഴ്ച അനവധി ഭക്തജനങ്ങളുടേയും കുട്ടികളുടേയും സാന്നിധ്യത്തിൽ ആചരിച്ചു.

ഗുരുവായൂർ ക്ഷേത്രനടയിൽ ഭക്തൻമാർക്കുവേണ്ടി 1960ൽ ഇദംപ്രഥമമായി നടപ്പുരപണിത് സമർപ്പിച്ച ഭക്താഗ്രേസരൻകൂടിയായിരുന്നു പരമേശ്വരൻ എമ്പ്രാന്തിരി. ഗുരുവായൂരിലെ നാരായണാലത്തിലെ അനുസ്മരണ ദിനാഘോഷത്തെത്തുടർന്ന് ഭക്തജനങ്ങൾക്കെല്ലാം പ്രസാദ വിതരണവും, സന്ധ്യാ നാമജപത്തിൽ കുട്ടികൾക്കെല്ലാം മധുര പലഹാരം വിതരണവും, സാധുക്കൾക്ക് വിഭവ സമൃദ്ധമായ അന്നദാനവും നടന്നു. കഴിഞ്ഞ പത്തു വർഷമായി ആ മഹാനുഭാവന്റെ പേരിൽ, നൽകി വരുന്ന ഈ വർഷത്തെ നിഷ്കാമ കർമ്മയോഗി പുരസ്കാരം ആദ്ധ്യാത്മിക രംഗത്ത് പുസ്തകരചനയിലും സാമൂഹ്യ സേവന രംഗത്തും ആത്മാർത്ഥമായി സേവനം ചെയ്തും, തമിഴ് ഭക്തി സാഹിത്യ ഭണ്ഡാരം മലയാളികൾക്കു മുന്നിൽ തുറക്കുന്നതിന് നിർണ്ണായക പങ്കു വഹിച്ചു വരുന്ന പാലക്കാട് ആത്രശ്ശേരി വാരിയത്ത് സരസ്വതി എസ്സ് വാരിയർക്ക് സംപൂജ്യ സ്വാമി സന്മയാനന്ദ സരസ്വതി നൽകി ആദരിച്ചു.

ഗുരുവായൂരിന്റെ ഗുരുനാഥൻ കവി രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഡീനും, ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തനട്രസ്റ്റ് പ്രസിഡണ്ടുമായ ഡോ ഡി എം വാസുദേവൻ ഉദ്ഘാടനം ചെയ്തു. 

പ്രശ്നോത്തരി പ്രസംഗ മത്സരങ്ങളുടെ സമ്മാനദാനവും, നിർധന വിദ്യാർത്ഥികൾക്കുള്ള ധന സഹായ വിതരണവും ശ്രീകുമാർ പി നായർ നിർവഹിച്ചു. കോഴിക്കോട് ടി എം ബാലകൃഷണൻ ഏറാടി എമ്പ്രാന്തിരി അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവിനെ ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതിഅംഗവും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുമായ കെ പി കരുണാകരൻ സദസ്സിന് പരിചയപ്പെടുത്തി. ജി കെ ഗോപാലകൃഷ്ണൻ, സരസ്വതി കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ നേർന്നു. സരസ്വതിവാരിയർക്ക് വേണ്ടി മക്കളായ ഗോപാലകൃഷ്ണൻ, ഹരി, മിനി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

രാവിലെമുതൽ നാരായണനാമ ജപവും, ആഞ്ഞം മാധവൻ നമ്പൂതിരി രചിച്ച തിരുനാമ ഗാന ആലാപനവും നടന്നു. ചടങ്ങിൽ ആലക്കൽ രാധാകൃഷ്ണൻ സ്വാഗതവും ഗുരുവായൂർ ക്ഷേത്രം മുൻ മാനേജർ ആർ പരമേശ്വരൻ കൃതജ്ഞതയും പറഞ്ഞു. എമ്പ്രാന്തിരി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts