ഗുരുവായൂർ: ലയൺ ഡിസ്ട്രീറ്റിൻ്റെ ഒരു ദിവസം 1000 സേവന പദ്ധതിയുടെ ഭാഗമായി ജൂലായ് 1 ന് (01/07/2024) ഗുരുവായൂർ ലയൺസ് ക്ലബ് കസ്തൂർബാ ബാലിക സദനത്തിൽ വേപ്പില തോട്ടം നിർമ്മാണം , ഐ വാഷ് കപ്പുകളും , ഐ പാഡ് കിറ്റുകളും , പ്രമേഹ പരിശോധന ഉപകരണം, കുട്ടികൾക്ക് പ്രോട്ടീൻ ഭക്ഷ്യ കിറ്റുകൾ , ഹൻക്കർ പ്രാജ്റ്റ് ഭാഗമായി ഭക്ഷണം കൊടുക്കൽ , അവശ്യ സാധനങ്ങൾ വിതരണം എന്നീ ആറ് സർവ്വീസ് പ്രൊജറ്റുകളുടെ നടത്തിയ പരിപാടിയുടെ അദ്ധ്യക്ഷൻ ക്ലബ് പ്രസിഡൻ്റ് ലയൺ വിനീത് മോഹൻ അദ്ധ്യക്ഷതയിൽ കൂടിയ കാര്യപരിപാടിയിൽ ഗുരുവായൂർ നഗര കൗൺസിലർ ശ്രീമതി രേണുക ശങ്കർ ഉൽഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് ഡോക്ടേഴ്സ് ദിനത്തിൽ ഗുരുവായൂർ ലയൺസ് ക്ലബ് ഡോക്ടർന്മാരായ ഡോ വി വി മാധവൻ, ഡോ വി രാമചന്ദ്രൻ, ഡോ : എൻ എൻ ഭട്ടത്തിരിപ്പാട്, ഡോ ഷൗജാദ്, ഡോ മധുസുന്ദനൻ, എന്നിവരെ ക്ലബ് പ്രസിഡൻ്റ് ലയൺ വിനിത് മോഹൻ, സെക്രട്ടറി ലയൺ സുന്ദർ ഭാസ്കർ, ട്രഷറർ പോളി ഫ്രാൻസിസ് എന്നിവർ ആദരിച്ചു
റീജിയൻ ചെയർപേഴ്സൺ ജ്യോതിഷ് സുരേന്ദ്രൻ പിഎംജെഎഫ് , സോൺ ചെയർപേഴ്സൺ ഡോ : റോമിയോ ജെയിംസ് , ക്ലബ് സെക്രട്ടറി സുന്ദർ ഭാസ്കർ , ഏരിയ ചെയർപേഴ്സൺ ലയൺ സിൽവി തോമാസ് , ക്ലബ് ഭാരവാഹികളായ പോളി ഫ്രാൻസിസ് ,രാജേഷ് ജാക്ക് ,സി ജെ ഡേവിഡ് ,സുധാകരൻ നായരശ്ശേരി , ടി വി ഉണ്ണികൃഷ്ണൻ സദനം ഭാരവാഹികളായ ശ്രീമതി ബിന്ദു രാജശേഖരൻ ,ശ്രീ മുരളീധരൻ , സജീവൻ നമ്പിയത്ത് , ശ്രീമതി പ്രേമ , സദനം മേറ്ററൺ സതി എന്നിവർ പങ്കെടുത്തു സംസാരിച്ചു