ഗുരുവായൂർ: ദേവസ്വത്തിന്റെ പുതിയ കംഫർട്ട് സ്റ്റേഷനും ഡോർമിറ്ററിയും തുറന്നു. തെക്കെനടയിൽ ദേവസ്വം ആശുപത്രിക്കും പൊലീസ് സ്റ്റേഷനും ഇടയിലുള്ള കേന്ദ്രത്തിൻ്റെ നടത്തിപ്പ് ചുമതല കുടംബശ്രീക്കാണ്.

ഡോർമിറ്റിറിയിൽ ഒരു ബഡിന് 12 മണിക്കൂർ നേരത്തേക്ക് ജിഎസ്ടിഅടക്കം 354 രൂപയാണ് നിരക്ക്. ശുചിമുറി ഉപയോഗത്തി നും കുളിക്കാനും 30 രൂപ, യൂറിനൽ 10 രൂപ, ലഗേജ് സൂക്ഷിക്കാൻ 10 രൂപ, കാർ പാർക്കിങ് 35 രൂപ, ട്രാവലർ 95 രൂപ എന്നിങ്ങനെയാണ് നിരക്ക്. പുരുഷന്മാർക്കും സ്ത്രീകൾ ക്കും പ്രത്യേക ബ്ലോക് ആയി ട്ടാണ് നിർമാണം.

20 കാറുകൾ പാർക്ക് ചെയ്യാം. ഒരു ലക്ഷ ത്തിലേറെ ചതുരശ്ര അടിയിൽ ലിഫ്റ്റ് അടക്കം എല്ലാ ആധു നിക സൗകര്യങ്ങളും അടക്കമുള്ള കെട്ടിടം ഒരു ഭക്തൻ വഴിപാടായി നിർമിച്ചു സമർപ്പിച്ചതാണ്. സ്ഥാപനത്തിൽ നിന്നുള്ള വരുമാനം ദേവസ്വവും കുടുംബശ്രീയും തുല്യമായി പങ്കുവയ്ക്കും.