ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ യോഗദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന യോഗ വാരത്തിനോടനുബന്ധിച്ച് നടത്തുന്ന സൗജന്യ യോഗ തെറാപ്പി പരിശീലനം ജൂൺ 18 രാവിലെ 7.30 ന് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മമ്മിയൂർ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ യോഗവാരം രക്ഷാധികാരി എ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. യോഗ തെറാപ്പി പരിശീലനം പൈതൃകം യോഗ പഠന കേന്ദ്രം അധ്യാപകൻ പ്രമോദ്കൃഷ്ണ നയിച്ചു. വനിതാ വേദി പ്രസിഡണ്ട് ഇന്ദിരാ സോമസുന്ദരൻ ആശംസ നേർന്നു. അഡ്വ രവിചങ്കത്ത്, ഡോ കെ ബി പ്രഭാകരൻ, ശ്രീധരൻ മാമ്പുഴ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി, ബിജു ഉപ്പുങ്ങൽ, രാധാകൃഷ്ണൻ ആലക്കൽ എന്നിവർ പ്രസംഗിച്ചു