- Advertisement -[the_ad id="14637"]
ഗുരുവായൂർ: പാലക്കാട് എംപി ശ്രീകണ്ഠൻ ശനിയാഴ്ച വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകിട്ട് അത്താഴപൂജയ്ക്ക് ശേഷമാണ് ദർശനം നടത്തിയത്. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ അനുഗമിച്ചു.
പാർട്ടിലെ ഭിന്നത ഉടൻ പരിഹരിക്കുമെന്നും. തൃശൂർ കോൺഗ്രസിലെ തർക്കങ്ങൾ വേഗം പരിഹരിക്കും ചർച്ചയിലൂടെ തീരാവുന്ന പ്രശങ്ങളേ തൃശൂരിലുള്ളു എന്നും ഡി സി സി പ്രസിഡൻ്റ് കുടിയായ വി കെ ശ്രീകണ്ഠൻ എം പി GOL NEWS നോട് പറഞ്ഞു.
ഡി സി സി പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപായി ഗുരുവായൂരപ്പന് വണങ്ങി അനുഗ്രഹം തേടാൻ എത്തിയതായിരുന്നു അദ്ദേഹം. ഓഫീസ് ഗണപതിയേയും തൊഴുതാണ് മടങ്ങിയത്