- Advertisement -[the_ad id="14637"]
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിച്ചു. രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ബിനോയ് തോമസിന്റെ മൃതദേഹം സംസ്കരിച്ചു
കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തൃശൂർ സ്വദേശി ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം സംസ്കരിച്ചു. കുന്നംകുളം വി നാഗൽ ബെറിയൽ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പാലയൂരിലെ ബിനോയിയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. രാവിലെ 12 മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗമാണ് വീട്ടിലേക്ക് എത്തിച്ചത്. തെക്കൻ പാലയൂരിലെ ബിനോയിയുടെ ഒറ്റമുറി വീട്ടിലെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം.