യു എ ഇ: അലൂമിനി അസോസിയേഷൻ ഓഫ് ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് 9-6-2024 ഞായറാഴ്ച 36 ടീമുകളെ പങ്കെടുപ്പിച്ച് നടത്തി. മത്സരത്തിൽ അൻവർ സാദിക്ക്, അജാസ് അഹമ്മദ് എന്നിവർ വിജയികളായി.

ആസ്ക് പ്രസിഡന്റ് സുനിൽ ഉണ്ണീരിയുടെ അദ്യക്ഷതയിൽ നടന്ന പൊതു പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം സ്വാഗതം ആശംസിക്കുകയും അക്കാഫ് ഇവൻ്റ്സ് പ്രസിഡന്റ് ചാൾസ് പോൾ ഉദ്ഘാടനം നിർവഹിക്കുകയും അക്കാഫ് ട്രഷറർ ജൂഡിൻ, ആസ്ക് ബാഡ്മിന്റൺ ജോയിൻ കൺവീനർ സൈഫ് എന്നിവർ ആശംസ പറഞ്ഞു. ആസ്ക് സ്പോർട്സ് സെക്രെട്ടറി ദീപക് ഗോപി നന്ദിയും പറഞ്ഞു.
ജനപങ്കാളിത്തം കൊണ്ടും മികച്ച ടീമുകളുടെ പ്രകടനം കൊണ്ടും ടൂർണമെൻ്റ് ഉന്നത നിലവാരം പുലർത്തി. ജന. സെക്രട്ടറി ജയകൃഷണൻ, ട്രഷറർ അർഷാദ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.