ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ വ്യാജ സ്വർണം നൽകി ആറ് കോടി തട്ടിയെടുത്തതായി അമേരിക്കൻ യുവതിയുടെ പരാതി പരാതി. മനക് ചൗക്കിൽ ജ്വല്ലറി നടത്തുന്ന രാജേന്ദ്ര സോണി, മകൻ ഗൗരവ് എന്നിവർക്കെതിരെയാണ് ചെറിഷ് എന്ന യുവതി പരാതി നൽകിരിക്കുന്നത്. യുഎസ് എംബസിയുടെ ഇടപെടലിനെ തുടർന്ന് ജയ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കടയുടമയും മകനും ഒളിവിലാണ്
300 രൂപയ്‌ക്ക് ലഭിക്കുന്ന റോൾഡ് ഗോൾഡ് ആഭരണം നൽകിയായിരുന്നു പ്രതികൾ യുവതിയെ കബളിപ്പിച്ചത്. ഏപ്രിലിൽ, യുഎസിൽ നടന്ന ഒരു എക്സിബിഷനിൽ ചെറിഷ് ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. സംഘാടകരാണ് ആഭരണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജ്വല്ലറി ഉടമകളെ തേടി യുവതി വീണ്ടും രാജസ്ഥാനിൽ എത്തിയെങ്കിലും അവർ സ്ഥലം വിട്ടിരുന്നു. മേയ് 18നാണ് യുവതി മനക് ചൗക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് യുഎസ് എംബസി വിഷയത്തിൽ ഇടപെടുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിശുദ്ധ സ്വർണം എന്ന പേരിൽ പ്രതികൾ യുവതിക്ക് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാമെന്ന് കണ്ടെത്തി. സർട്ടിഫിക്കറ്റ് നിർമിച്ച നന്ദ് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ഛനും മകനും വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബജ്രംഗ് സിംഗ് ഷെഖാവത്ത് പറഞ്ഞു. ജയ്പൂരിലെ സിസ്കീം ഏരിയയിൽ പ്രതി അടുത്തിടെ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങിയതായും പോലീസ് വെളിപ്പെടുത്തി.